രാജിയില്ല; ഇടുക്കി ഹർത്താൻ അനാവശ്യം -എം.എം.മണി
text_fieldsമൂന്നാർ: ഇടുക്കിയിലെ ഹർത്താൽ അനാവശ്യമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. പെമ്പിളൈ ഒരുമെെ കുറിച്ച് പറഞ്ഞത് തെറ്റിധരിക്കെപ്പട്ടതാണ്. ആരുടെയും േപരെടുത്ത് പറഞ്ഞിട്ടില്ല. പെമ്പിളൈ ഒരുമൈ എന്നാണ് പറഞ്ഞത്. അതിൽ ആർക്കെങ്കിലും മനോവേദനയുണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്ന് കുറിപ്പ് നൽകിയിട്ടുണ്ട്. മന്ത്രിസ്ഥാനം രാജിവെക്കില്ലെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറഞ്ഞിട്ടാണ് ഖേദപ്രകടനം നടത്തിയത്. അതോടെ ആ അധ്യായം അവസാനിച്ചു. സമരത്തിലിരിക്കുന്നവരുടെ മുന്നിൽ വന്ന് മാപ്പു പറയാനൊന്നും പറ്റില്ല. അവർ അവിടെ ഇരുന്നോട്ടെ ആർക്കും അതിൽ ഒരു കുഴപ്പവുമില്ല. മാധ്യമങ്ങൾ എന്നും എന്നെ വേട്ടയാടുകയാണ്. ഞാൻ പൊതു പ്രവർത്തനം നടത്തുന്നതിനാൽ നിങ്ങൾ എങ്ങനെ നാറ്റിച്ചാലും എന്‍റെ യശസ്സ് ഉയർന്നു തന്നെ നിൽക്കുമെന്നും മണി പറഞ്ഞു.
താൻ ഭൂമി കൈയ്യേറി എന്ന നിലയിലാണ് വാർത്തകൾ വരുന്നത്. മാധ്യമങ്ങളും ഭരണത്തിലെ ചിലരും ഇതിന് പ്രചാരണം നൽകുന്നു. ഞാൻ അർഹതയില്ലാത്ത ഒന്നും ചെയ്തിട്ടില്ല. മാധ്യമങ്ങൾക്കും മൂന്നാർ മുൻ ദൗത്യസംഘത്തലവൻ കെ. സുരേഷ് കുമാറിനുമെതിരെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. സുരേഷ് കുമാർ വഴിവിട്ട് പോയപ്പോൾ എതിർത്തിരുന്നു. മൂന്നാറിൽ 65 വർഷത്തോളമായി കഴിയുന്നു. ഭൂമി കൈയ്യേറാനാണെങ്കിൽ അന്നേ ആകാമായിരുന്നുവെന്നും മണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.