എ.ഡി.ജി.പിയുടെ മകളുടെ അറസ്റ്റ് തടയാനാവില്ല -ഹൈകോടതി
text_fieldsകൊച്ചി: ഡ്രൈവർ ഗവാസ്കറിനെ മർദിച്ച കേസിൽ എ.ഡി.ജി.പി സുധേഷ് കുമാറിന്‍റെ മകൾ സ്നിഗ്ധ കുമാറിന്‍റെ അറസ്റ്റ് തടയാനാവില്ലെന്ന് ഹൈകോടതി. എ.ഡി.ജി.പിയുടെ മകൾക്ക് പ്രത്യേക പരിഗണന നൽകാനാവില്ല. എ.ഡി.ജി.പിയുടെ മകൾ രാജ്യത്തെ ഏത് പൗരനും തുല്യയാണ്. ഇടക്കാല ഉത്തരവില്ലെന്ന വ്യക്തമാക്കിയ കോടതി ഹരജി അടുത്ത വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
മ്യൂസിയം പൊലീസെടുത്ത കേസ് റദ്ദാക്കണമെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് എ.ഡി.ജി.പിയുടെ മകൾ കോടതിയെ സമീപിച്ചത്.
അതേസമയം, സ്നിഗ്ധ കുമാറിന്‍റെ പരാതിയിലെടുത്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഹരജിയിൽ പൊലീസ് ഡ്രൈവർ ഗവാസ്കറുടെ അറസ്റ്റ് കഴിഞ്ഞദിവസം ഹൈകോടതി തടഞ്ഞിരുന്നു. ഫോൺ രേഖകളുടെ റിപ്പോർട്ട് ലഭിച്ചുവെന്നും രണ്ടു പേരും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.