സഹതാപമല്ല, രാഷ്ട്രീയമാണ് പുതുപ്പള്ളിയിൽ ചർച്ചയാവുക -എം.വി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: സഹതാപമല്ല രാഷ്ട്രീയമാണ് പുതുപ്പള്ളിയിൽ ചർച്ചയാവുകയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എൽ.ഡി.എഫ് ഉടൻ പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. സമയക്കുറവൊന്നും എൽ.ഡി.എഫിനെ ബാധിക്കില്ല. തെരഞ്ഞെടുപ്പിന് എൽ.ഡി.എഫ് സജ്ജമാണ്.
അതേസമയം, സി.പി.എമ്മിലെ സ്ഥാനാർഥി ചർച്ചകൾക്ക് തുടക്കമിട്ട് മണ്ഡലത്തിന്റെ ചുമതലയുള്ള വി.എൻ വാസവൻ എ.കെ.ജി സെന്ററിലെത്തി എം.വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക് തോമസ് ഇക്കുറിയും എൽ.ഡി.എഫ് സ്ഥാനാർഥിയായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥിയെ മണിക്കൂറുകൾക്കകം പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. സ്ഥാനാർഥിയെ കെ.പി.സി.സി പ്രസിഡന്റ് പ്രഖ്യാപിക്കും. ചർച്ചകൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. പിണറായി സർക്കാറിനെ പുതുപ്പള്ളിയിലെ ജനങ്ങൾ മനസാക്ഷി വിചാരണ ചെയ്യാനിരിക്കുന്ന നാളുകളാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം ഔദ്യോഗികമായി പുറത്തിറങ്ങും. ആഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ആഗസ്റ്റ് 21 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.