എൻ.ഡി.എയുടെ ഭാഗമാകാനില്ല; ദേശീയ നേതൃത്വത്തെ തള്ളിപ്പറഞ്ഞ് ജെ.ഡി.എസ് കേരള ഘടകം
text_fieldsതിരുവനന്തപുരം: എൻ.ഡി?എയുടെ ഭാഗമാകാനുള്ള ദേശീയ നേതൃത്വത്തിന്റെ സമീപനത്തെ തള്ളിപ്പറഞ്ഞ് ജെ.ഡി.എസ് കേരള ഘടകം. എൻ.ഡി.എയിൽ ചേരുന്നുവെന്ന ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം തള്ളിക്കളയുന്നതായും കേരളത്തിലെ ജനതാദൾ-എസ് ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുമെന്നും പ്രസിഡന്റ് മാത്യു ടി.തോമസ് അറിയിച്ചു. പാർട്ടിയുടെ നേതൃയോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് മാത്യു ടി.തോമസ് ഇടതുപക്ഷത്ത് ഉറച്ചുനിൽക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
`ഒരു തരത്തിലുള്ള ആലോചനയും ഇല്ലാതെയാണ് എൻ.ഡി.എയുമായി സഖ്യമുണ്ടാക്കുമെന്നു ദേശീയ അധ്യക്ഷൻ പ്രഖ്യാപിച്ചത്. ഇതു സംഘടനാതത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ്. കേരളത്തിലെ ജനതാദൾ-എസ് ദേശീയ നേതൃത്വത്തിന്റെ നീക്കത്തോടൊപ്പമില്ല. ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം ജനതാദൾ-എസ് സംസ്ഥാന നിർവാഹക സമിതിയോഗം സമ്പൂർണമായി തള്ളിക്കളയുന്നു. ഞങ്ങൾ ഇടതുപക്ഷത്തെ മതേതരകക്ഷികളുമായി കേരളത്തിൽ നാലു പതിറ്റാണ്ടിൽ അധികമായി തുർന്നുവരുന്ന മുന്നണി ബന്ധം അരക്കിട്ട് ഉറപ്പിച്ച് അവിടെത്തന്നെ തുടരു'മെന്ന് മാത്യു ടി. തോമസ് വിശദീകരിച്ചു.
2006ൽ സമാന സാഹചര്യമുണ്ടായപ്പോൾ ദേശീയ നേതൃത്വവുമായുള്ള ബന്ധം ഉപേക്ഷിച്ച് ജെ.ഡി.എസ് ഇടതുപക്ഷത്തു തന്നെ തുടരുകയായിരുന്നു. എൽ.ഡി.എഫിലെ ഘടകകക്ഷിയായി നിന്നുകൊണ്ടു 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എട്ട് സീറ്റിൽ മത്സരിക്കുകയും അഞ്ചു സീറ്റിൽ വിജയിക്കുകയും ചെയ്തു. വി.എസ്. അച്യുതാനന്ദന്റെ മന്ത്രിസഭയിൽ ഞങ്ങളുടെ പ്രതിനിധി മന്ത്രിയാവുകയും ചെയ്തിരുന്നു. നാലര പതിറ്റാണ്ടോളമായി കേരളത്തിൽ ഇടതുപക്ഷത്തോടൊപ്പമാണ്. അത് തുടരുമെന്നാണ് ജെ.ഡി.എസ് കേരള ഘടകത്തിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.