Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദീന്‍ ദയാല്‍ ഉപാധ്യായ...

ദീന്‍ ദയാല്‍ ഉപാധ്യായ ആഘോഷത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ല -മ​​ന്ത്രി

text_fields
bookmark_border
ദീന്‍ ദയാല്‍ ഉപാധ്യായ ആഘോഷത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ല -മ​​ന്ത്രി
cancel

തിരുവനന്തപുരം: ആർ.എസ്​.എസ് നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്​ദി ആഘോഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തി​​െൻറ നിര്‍ദേശം സ്കൂളുകളിലേക്ക് അയച്ച സാഹചര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.​ മാധ്യമ​പ്രവർത്തകരുടെ ചോദ്യങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കുലറിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവും രംഗത്തുവന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം. 

ആർ.എസ്​.എസ്​ നേതാവി​​െൻറ ജന്മശതാബ്​ദി സംബന്ധിച്ച് എം.എച്ച്​.ആർ.ഡി നിര്‍ദേശം താഴേക്ക് നല്‍കിയതല്ലാതെ ആഘോഷം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയോ നിര്‍ദേശം നല്‍കുകയോ ചെയ്തിട്ടില്ല. സര്‍ക്കുലറുമായി ബന്ധപ്പെട്ട്​ വിദ്യാഭ്യാസ വകുപ്പിന് വീഴ്ചയുണ്ടായിട്ടില്ല. ആഘോഷവും നടന്നിട്ടില്ല. വിദ്യാഭ്യാസ വകുപ്പില്‍ വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാറിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സര്‍ക്കുലര്‍ അയക്കാനിടയായ സാഹചര്യം വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കണമെന്ന് സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  ആവശ്യപ്പെട്ടിരുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsschoolsdpimalayalam newscelebrateBirth DayDeendayal Upadhyay
News Summary - Not to told Schools to celebrate Deendayal Upadhyay’s birth Day-Kerala News
Next Story