സർക്കാർ ചിഹ്നം തെറ്റായി ഉപയോഗിക്കുന്നതിന് എതിരെ ഉത്തരവ്
text_fieldsകക്കോടി: സർക്കാർ ചിഹ്നം തെറ്റായി ഉപയോഗിക്കുന്നതിനെതിരെ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. സർക്കാറിെൻറ വിവിധ ഭരണ വകുപ്പുകളിൽ സംസ്ഥാന സർക്കാറിെൻറ ചിഹ്നം ഉപയോഗിക്കുന്നതിൽ ‘സത്യമേവ ജയതേ’ എന്ന ആപ്തവാക്യം ലയൺ കാപിറ്റലിന് ചുവടെ ചേർക്കുന്നതിനു പകരം, സംസ്ഥാന സർക്കാറിെൻറ ചിഹ്നത്തിന് ചുവടെ ചേർക്കുന്നതിനെതിരെയാണ് ഉത്തരവിറക്കിയിരിക്കുന്നത്. തെറ്റായ രീതിയിൽ ആപ്തവാക്യം ഉപയോഗിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറയും സംസ്ഥാന സർക്കാറിെൻറയും ഉത്തരവിന് വിരുദ്ധമാണ്.
പല വകുപ്പുകളും തെറ്റായ ചിഹ്നമാണ് ഉപയോഗിക്കുന്നത്. ഇക്കാര്യം എല്ലാ ഭരണവകുപ്പ് മേധാവികളും ബന്ധപ്പെട്ട അധികാരികളും ഉറപ്പുവരുത്തണമെന്നാണ് ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം ഉത്തരവിൽ പറയുന്നത്. അസാധാരണ ഗസറ്റ് വിജ്ഞാപനത്തിൽ നിഷ്കർഷിക്കപ്പെട്ട സംസ്ഥാന സർക്കാറിെൻറ ചിഹ്നം മാതൃകയായി നൽകിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.