‘നോട്ട’യോട് നോ പറഞ്ഞവരേറെ
text_fieldsമലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ‘നോട്ട’യോട് നോ പറഞ്ഞവരേറെ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോട്ടയിൽ കുത്തിയവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 21,829 പേർ നോട്ടക്കൊപ്പം നിന്നെങ്കിൽ ഉപതെരഞ്ഞെടുപ്പിലത് വെറും 4,098 ആണ്. എങ്കിലും മറ്റൊരുനേട്ടം നോട്ടക്ക് ഈ തെരഞ്ഞെടുപ്പിലും സ്വന്തം. പ്രധാന മുന്നണികൾക്ക് ലഭിച്ച വോട്ട് ഒഴിച്ചാൽ സ്വതന്ത്രന്മാരെയും അപരന്മാരെയും പിന്നിലാക്കിയത് നിഷ്പക്ഷർ തൊട്ട നോട്ടയാണ്. മഞ്ചേരി മണ്ഡലത്തിലാണ് ഏറ്റവും കൂടുതലാളുകൾ ആർക്കും വോട്ട് നൽകാതിരുന്നത്- 642 പേർ. കുറവ് വേങ്ങരയിലാണ് -429. മിക്ക മണ്ഡലങ്ങളിലും നോട്ടയുടെ എണ്ണം 600 കടന്നു. 2016ലെ നിയമസഭ െതരഞ്ഞെടുപ്പിലും നോട്ട നേട്ടമുണ്ടാക്കിയിരുന്നു. ഏഴ് മണ്ഡലങ്ങളിലും കൂടി 4,617 വോട്ടാണ് അന്ന് നോട്ട സ്വന്തമാക്കിയത്. എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികളുടെ അപരന്മാരുടെ പ്രകടനം 2,418 വോട്ടിലൊതുങ്ങി. എം.ബി. ഫൈസലിെൻറ അപരനായ മുഹമ്മദ് ഫൈസൽ 1,698 വോട്ട് നേടിയപ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അപരൻ കുഞ്ഞാലിക്കുട്ടി കുളമ്പിൽ പടിഞ്ഞാറേക്കരക്ക് 720 വോട്ടാണ് കിട്ടിയത്. മറ്റ് സ്വതന്ത്ര സ്ഥാനാർഥികൾ നേടിയ വോട്ടുകൾ ഇങ്ങനെ: പി.പി. സഗീർ --1469, എൻ. മുഹമ്മദ് മുസ്ലിയാർ -445, എ.കെ. ഷാജി -565, കെ. ഷാജിമോൻ -1027.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.