5155 രൂപയുടെ ഷീറ്റ് വിറ്റു; കിട്ടിയതു 155 രൂപ!
text_fieldsകോട്ടയം ജില്ലയിലെ തേന്‍പുഴയില്‍ മൂന്നേക്കര്‍ തോട്ടമുള്ള വെംബ്ളി കൊച്ചുപറമ്പില്‍ തോമസെന്ന സണ്ണി കഴിഞ്ഞദിവസം ഏന്തയാറ്റിലെ റബര്‍കടയില്‍ 5155 രൂപയുടെ ഷീറ്റ് നല്‍കി. ബിരുദവിദ്യാര്‍ഥിയായ മകളുടെ ഫീസടക്കാനായിരുന്നു ഷീറ്റ് വിറ്റത്. എന്നാല്‍, ലഭിച്ചത് 155 രൂപമാത്രം! ബാക്കി ഗഡുക്കള്‍. ബാങ്കില്‍നിന്ന് പണം കിട്ടാത്തതിനാല്‍ മറ്റു മാര്‍ഗമില്ളെന്ന് വ്യാപാരി കൈമലര്‍ത്തിയതോടെ കിട്ടിയതുമായി മടങ്ങി. സണ്ണിയെന്ന കര്‍ഷകനും ഈ കച്ചവടവും സംസ്ഥാനത്തെ 10 ലക്ഷം ചെറുകിട കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയുടെ ചെറുപതിപ്പാണ്.
നവംബര്‍ മുതല്‍ ജനുവരി വരെയുള്ള സീസണ്‍ റബര്‍ കര്‍ഷകരുടെ കരുതല്‍മാസങ്ങളാണ്. റബര്‍പാല്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന ഈ കാലയളവില്‍ വില്‍പന വര്‍ധിക്കുന്നതിലൂടെ ഒരാണ്ടത്തെ ആദായം സ്വരുക്കൂട്ടുകയാണ് പതിവ്. ഇത്തവണ ഉല്‍പാദനം കൂടിയെങ്കിലും വിറ്റഴിക്കാന്‍ പെടാപ്പാടാണ്. ഉല്‍പന്നം വിറ്റാലും പണം റൊക്കം കിട്ടാത്ത അവസ്ഥ. റബര്‍ വിലയിടിവുമൂലം കര്‍ഷക കുടുംബങ്ങള്‍ അര്‍ധപട്ടിണിയിലായി. ഇതിനിടെയാണ് നോട്ട് പ്രതിസന്ധി എത്തിയത്. ഇതോടെ എല്ലാം താളംതെറ്റി. ഇത്രയും സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ച കാലമുണ്ടായിട്ടില്ളെന്ന് 30 വര്‍ഷത്തിലധികമായി റബര്‍ കര്‍ഷകനായ സണ്ണി സാക്ഷ്യപ്പെടുത്തുന്നു.
മൂന്നുവര്‍ഷം മുമ്പ് 250 കടന്ന റബറിന്‍െറ വില ഇന്ന് 126ല്‍ എത്തിനില്‍ക്കുന്നു. ഒട്ടുപാല്‍ വില 165ല്‍നിന്ന് 65ലത്തെി. നോട്ട് റേഷനായതോടെ ഇതും കിട്ടാക്കനി. മുമ്പ് കടയില്‍ റബര്‍ നല്‍കിയില്ളെങ്കിലും പണം കടമായി മുന്‍കൂര്‍ ലഭിക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അതു കിട്ടില്ളെന്നുമാത്രമല്ല, റബര്‍ നല്‍കിയാല്‍പോലും പണം ലഭിക്കുന്നില്ല. 5000 രൂപയുടെ റബര്‍ നല്‍കിയാല്‍ അഞ്ചും ആറും തവണയായാണ് പണം കിട്ടുന്നത്. ശരാശരി കര്‍ഷകര്‍ക്ക് ചെക്കും ബാങ്ക് ഇടപാടും ശീലമില്ല. ഉല്‍പന്നം കൊടുക്കുന്നു. പകരം പണം വാങ്ങുന്നു. തലമുറകളായുള്ള ശീലമാണ് പുതിയ പരിഷ്കാരത്തില്‍ തട്ടിത്തകര്‍ന്നത്.ഒരുമിച്ചു പണം ലഭിക്കാത്തതിനാല്‍ ഭൂരിഭാഗം റബര്‍ കര്‍ഷകരുടെയും ബാങ്ക് വായ്പ തിരിച്ചടവും മുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.