ചുമട്ടുകൂലിക്കുരുക്കില്‍ റേഷന്‍ വിതരണം; നോട്ടുകുരുക്കില്‍ പഞ്ചസാരയും
text_fieldsകോഴിക്കോട്: റേഷന്‍ വിതരണത്തിന് ചുമട്ടുകൂലിക്കുരുക്ക്. മുന്‍ഗണനയിതര വിഭാഗങ്ങള്‍ക്ക് അരി വിഹിതത്തിന് സര്‍ക്കാര്‍ എഫ്.സി.ഐയില്‍ 52 കോടി അടച്ചതിന് പിന്നാലെയാണ് പുതിയ പ്രതിസന്ധി. ഇതു കാരണം സംസ്ഥാനത്ത് നാമമാത്രമായാണ് ചൊവ്വാഴ്ച റേഷന്‍ വിതരണം നടന്നത്. ഇതിനിടെ ചില്ലറക്ഷാമം കാരണം ഒക്ടോബര്‍ മാസത്തെ പഞ്ചസാര വിഹിതം വിതരണവും തുടങ്ങിയിട്ടില്ല. അനുവദിച്ച പഞ്ചസാര വിഹിതം സപൈ്ളകോ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുകയാണ്. സംസ്ഥാനത്ത് രണ്ട് മാസമായി റേഷന്‍ വിതരണം താളം തെറ്റിയിരിക്കുകയാണ്.
സംസ്ഥാനത്തെ 14362 റേഷന്‍ കടകളില്‍ അമ്പതോളം റേഷന്‍ കടകളില്‍ മാത്രമാണ് അരി ലഭ്യമായതെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. ഭക്ഷ്യ സുരക്ഷ നിയമം പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സപൈ്ളകോ ഗോഡൗണുകളിലേക്ക് മാത്രമേ അരി വിട്ടുനല്‍കൂ എന്ന നിലപാടിലാണ് എഫ്.സി.ഐ. എന്നാല്‍, സിവില്‍ സപൈ്ളസ് വകുപ്പിന് കീഴില്‍ ഗോഡൗണ്‍ സൗകര്യം ഇല്ലാത്തതിനാല്‍ തല്‍ക്കാലം സ്വകാര്യ മൊത്ത വിതരണ കേന്ദ്രങ്ങളെ ആശ്രയിക്കുകയാണ് സര്‍ക്കാര്‍.
അരി ഏറ്റെടുത്ത് സ്വകാര്യ മൊത്ത വിതരണ കേന്ദ്രങ്ങള്‍ക്ക് കൈമാറുന്ന രീതിയാണ് സിവില്‍ സപൈ്ളസ് വകുപ്പ് സ്വീകരിക്കുന്നത്. എന്നാല്‍, എഫ്.സി.ഐയിലെ ചുമട്ടു കൂലി സിവില്‍ സപൈ്ളസ് വകുപ്പ് തന്നെ നല്‍കണമെന്ന നിലപാടിലാണ് സ്വകാര്യ മൊത്ത വിതരണ കേന്ദ്രങ്ങള്‍. ഒരു ലോഡിന് അരിക്ക് 800 മുതല്‍ ആയിരം വരെയും ഗോതമ്പിന് 1400 മുതല്‍ 1800 വരെയുമാണ്ചുമട്ടുകൂലി വാങ്ങുന്നത്. സംസ്ഥാനത്ത് സപൈ്ളകോക്ക് 11ഉം സ്വകാര്യ മേഖലയില്‍ 320ഉം മൊത്ത വിതരണ കേന്ദ്രങ്ങളാണ് ഉള്ളത്. എന്നാല്‍, നിയമപ്രകാരമല്ലാത്തതിനാല്‍ തുക നല്‍കാന്‍ കഴിയില്ളെന്ന നിലപാടിലാണ് സിവില്‍ സപൈ്ളസ് വകുപ്പ്.
സംസ്ഥാനത്ത് എ.എ.വൈ വിഭാഗത്ത് 16807 മെട്രിക് ടണ്‍ അരി, 4445 മെട്രിക് ടണ്‍ ഗോതമ്പ്, മുന്‍ഗണനാ വിഭാഗത്തിന് 52073 അരി, 12533 മെട്രിക് ടണ്‍ ഗോതമ്പ്, മുന്‍ഗണനയിതര എസ്.എസ് വിഭാഗത്തിന് 2093 മെട്രിക് ടണ്‍ അരി, ശേഷിച്ചവര്‍ക്ക് 20741 മെട്രിക് ടണ്‍ അരി, 1959 മെട്രിക് ടണ്‍ ഗോതമ്പ് എന്നിങ്ങനെയാണ് ലഭ്യമാക്കാത്തത്. പ്രശ്നം സംബന്ധിച്ച് ബുധനാഴ്ച തൊഴില്‍ വകുപ്പുമായി ചര്‍ച്ച നടക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.