സർക്കാറിനും വകുപ്പിനുമെതിരെ ഒന്നും പറഞ്ഞിട്ടില്ല -ജി. സുധാകരൻ
text_fieldsആലപ്പുഴ: സർക്കാറിനെതിരെയും വകുപ്പിനെതിരെയും ഒന്നും പറഞ്ഞിട്ടില്ലെന്ന് മുൻ മന്ത്രി ജി. സുധാകരൻ. ആലപ്പുഴ ആലുക്കാസ് ഗ്രൗണ്ടിൽ ഗാന്ധിജിയുടെ 75ാമത് രക്തസാക്ഷിദിനത്തിൽ കേരള സർവോദയ മണ്ഡലം ആൻഡ് മിത്രമണ്ഡലം ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസംഗിച്ചതിന് വിരുദ്ധമായാണ് മാധ്യമങ്ങൾ കാര്യങ്ങൾ എഴുതിയത്. ആലപ്പുഴയിലെ ആരോഗ്യരംഗത്തെ ആസൂത്രണത്തെക്കുറിച്ചാണ് സംസാരിച്ചത്. 75 വർഷത്തെ സ്ഥിതിയാണ് പറഞ്ഞത്. ഒരുപാട് മാറ്റമുണ്ടായി. ആ മാറ്റം പോരെന്നാണ് പറഞ്ഞത്.
അതിൽ ഇടതുപക്ഷവും വലതുപക്ഷവുമില്ല. റേഷനരിയും കിറ്റും ക്ഷേമപ്രവർത്തനവും മാത്രമല്ല, അതിൽ കൂടുതലും ആവശ്യമാണ്. രണ്ട് സർക്കാറിന്റെ കാലത്ത് (2006-2016) ആലപ്പുഴ മെഡിക്കൽ കോളജിൽ 1200 കോടിയുടെ വികസനം വരുത്തിയെന്നാണ് പറഞ്ഞത്.
ജി. സുധാകരൻ എന്തുപറയുമെന്നും പറയില്ലെന്നും എല്ലാവർക്കുമറിയാം. പാർട്ടിക്കെതിരെയും സർക്കാറിനെതിരെയും ഒന്നും പറഞ്ഞിട്ടില്ല. ആലപ്പുഴയിലെ ടൂറിസം പ്രമോഷൻ കൗൺസിലിനെക്കുറിച്ചാണ് പറഞ്ഞത്. ടൂറിസം വകുപ്പും കൗൺസിലും രണ്ടും രണ്ടാണ്. കാലത്തിന് അനുസരിച്ച് സോഷ്യലിസം മാറാതിരുന്നതിനാലാണ് സോവിയറ്റ് യൂനിയൻ തകർന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.