കേരളീയർക്കെതിരായ വിവാദ പരാമർശം; അർണബ് ഗോസ്വാമിക്കെതിരെ കേസ്
text_fieldsകണ്ണൂർ: കേരളീയരെ നാണംകെട്ടവരെന്ന് അധിക്ഷേപിച്ചെന്ന പരാതിയിൽ റിപ്പബ്ലിക് ടി.വ ി മാനേജിങ് ഡയറക്ടറും എഡിറ്ററുമായ അർണബ് ഗോസ്വാമിക്കെതിരെ കണ്ണൂർ ഒന്നാംക്ലാസ് ജ ുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (ഒന്ന്) കേസെടുത്തു. കണ്ണൂർ പീപ്പിൾസ് ലോ ഫൗണ്ടേഷൻ ചെയർ മാൻ അഡ്വ. പി. ശശി സമർപ്പിച്ച മാനനഷ്ട ഹരജിയിലാണ് നടപടി. ജൂൺ 20ന് കോടതിയിൽ ഹാജരാകുന്നതിന് സമൻസ് അയക്കാനും കോടതി ഉത്തരവിട്ടു.
പ്രളയദുരന്തത്തിെൻറ തീവ്രതയിൽ കേരളം നിൽക്കുേമ്പാഴാണ് വിവാദ പരാമർശം അർണബ് നടത്തിയത്. പ്രളയദുരന്തത്തിൽപെട്ട കേരളത്തിന് യു.എ.ഇ സർക്കാർ 700 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചതിെൻറ പശ്ചാത്തലത്തിൽ റിപ്പബ്ലിക് ടി.വി 2018 ആഗസ്റ്റ് 24ന് നടത്തിയ ചർച്ചയിലാണ് പരാമർശങ്ങൾ നടത്തിയത്. ലോകത്തെങ്ങുമുള്ള മലയാളികളെ ആക്ഷേപിക്കുന്ന, അത്യന്തം അപകീർത്തികരമായ പരാമർശമാണിതെന്നു കാണിച്ച് പി. ശശി ആദ്യം അർണബ് ഗോസ്വാമിക്ക് വക്കീൽ നോട്ടിസ് അയച്ചിരുന്നു.
മലയാളിസമൂഹത്തോട് നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം പത്തുകോടി രൂപ നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നുമാവശ്യപ്പെട്ടായിരുന്നു നോട്ടിസ് നൽകിയത്. ഇതിനുള്ള മറുപടി തൃപ്തികരമല്ലാതിരുന്നതിനാൽ െഎ.പി.സി 500, ക്രിമിനൽ നടപടിച്ചട്ടം 190 പ്രകാരം കോടതിയിൽ ഹരജി ഫയൽചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.