അയ്യപ്പൻെറ പേരിൽ വോട്ടഭ്യർഥന; സുരേഷ് ഗോപിക്ക് നോട്ടീസ്
text_fieldsതൃശൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തൃശൂർ ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സുരേഷ്ഗോപിക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് അയച്ചു. വെള്ളിയാഴ്ച തൃശൂര ിൽ തേക്കിൻകാട് മൈതാനിയിൽ റോഡ് ഷോക്ക് ശേഷം നടന്ന കൺവെൻഷനിൽ ജാതി, സാമുദായിക വികാരങ്ങൾ ഉണർത്തുന്ന പരാമർശങ്ങൾ നടത്തി വോട്ട് അഭ്യർഥിച്ച് നടത്തിയ പ്രസംഗത്തിെൻറ പേരിലാണ് സുരേഷ്ഗോപിക്ക് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ ആയ കലക്ടർ ടി.വി.അനുപമ നോട്ടീസ് അയച്ചത്.
48 മണിക്കൂറിനകം വിശദീകരണം നൽകണം. ജാതിയുടെയും സാമുദായിക വികാരങ്ങളുടെയും പേരിൽ വോട്ട് ചോദിക്കുന്നത് മാതൃക തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് നോട്ടീസിൽ വ്യക്തമാക്കി. ശബരിമല അയ്യപ്പെൻറ പേരിൽ വോട്ട് ചോദിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശങ്ങളിൽ വ്യക്തമാക്കിയിരുന്നു.
സുരേഷ് ഗോപിയുടെ പ്രസംഗം ഇതിെൻറ ലംഘനമാണെന്ന് തേക്കിൻകാട് മൈതാനിയിലെ എൻ.ഡി.എ കൺവെൻഷനിലെ അദ്ദേഹത്തിെൻറ പ്രസംഗത്തിെൻറ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായെന്നും അതിനാലാണ് നടപടിയെന്നും നോട്ടീസിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.