Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅംഗീകാരമില്ലാത്ത...

അംഗീകാരമില്ലാത്ത സ്​കൂളുകൾക്ക്​ നോട്ടീസ്​ നൽകാൻ സർക്കാർ തീരുമാനം

text_fields
bookmark_border
അംഗീകാരമില്ലാത്ത സ്​കൂളുകൾക്ക്​ നോട്ടീസ്​ നൽകാൻ സർക്കാർ തീരുമാനം
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ നോട്ടീസ്​ നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറി​​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യു.ഐ.പി യോഗത്തിൽ തീരുമാനം.  രക്ഷിതാക്കള്‍ക്ക് തിരിച്ചറിയുന്നതിനായി അംഗീകാരമുള്ള സ്കൂളുകളുടെ പട്ടിക പ്രസിദ്ധീകരിക്കും. 1500ഓളം സ്കൂളുകള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നതായി യോഗത്തില്‍ ഡി.പി.ഐ അറിയിച്ചു.

ഇവ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പിന് വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ രക്ഷിതാക്കളും കുട്ടികളും വഞ്ചിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ സര്‍ക്കാര്‍ വെബ്സൈറ്റില്‍ അംഗീകാരമുള്ള സ്കൂളുകളുടെ പട്ടിക പ്രസിദ്ധീകരിക്ക​ും. പുതിയ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്ത് അനധികൃതമായി വിദ്യാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. ദേശീയ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയതിനാല്‍ സംസ്ഥാനത്തി​​െൻറ അംഗീകാരമില്ലാതെ വിദ്യാലയങ്ങള്‍ നടത്താനുമാകില്ല. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കെതിരെ നടപടി സര്‍ക്കാര്‍ പരിഗണിച്ചുവരുന്നുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school
News Summary - notice given to non approval school
Next Story