പത്ത് വർഷം മുമ്പ് മരിച്ച സ്ത്രീയുടെ പേരിൽ സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴ അടക്കാൻ നോട്ടീസ്!
text_fieldsവളാഞ്ചേരി: പത്ത് വർഷം മുമ്പ് മരിച്ച സ്ത്രീക്ക് സീറ്റ് ബെൽറ്റ് ഇടാത്തതിന്‍റെ പേരിൽ പിഴ അടക്കാൻ നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്. സ്ത്രീയുടെ ഭർത്താവും പാണ്ടികശാല അബൂദാബിപ്പടി സ്വദേശിയുമായ പള്ളിയാലിൽ മൂസ ഹാജിയാണ് പരാതിക്കാരൻ.
കഴിഞ്ഞ മാസം 29ന് കോഴിക്കോട് നടക്കാവിൽ KL10 AL1858 എന്ന വാഹനത്തിൽ സീറ്റ് ബെൽറ്റ് ഇല്ലാതെ സഞ്ചരിച്ചു എന്ന പേരിൽ കോട്ടക്കൽ പറമ്പിലങ്ങാടിയിലുള്ള ആർ.ടി.ഒ ഓഫിസിൽ നിന്നാണ് തപാൽ വഴി പിഴ അടക്കാനുള്ള നോട്ടീസ് വന്നത്. കാമറയിൽ പതിഞ്ഞതായി ലഭിച്ച ഫോട്ടോ അവ്യക്തമാണ്. തന്‍റേയോ, ഭാര്യയുടേയോ, മക്കളുടേയോ പേരിൽ യാതൊരു വിധ വാഹനങ്ങളും ഇല്ല. ഇതുമായി ബന്ധപ്പെട്ട് വളാഞ്ചേരി പൊലീസിനും മലപ്പുറം ആർ.ടി.ഒക്കും പരാതി നൽകിയിട്ടുണ്ടെന്നും മൂസ ഹാജി പറഞ്ഞു.
30 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം വിശ്രമ ജീവിതം നയിക്കുന്ന തനിക്ക് ഇതുമൂലം മാനസികമായ പ്രയാസം അനുഭവപ്പെടുന്നുണ്ടെന്നും ബന്ധപ്പെട്ട അധികാരികൾ ഇതിന് പരിഹാരം കാണണമെന്നും മൂസ ഹാജി വളാഞ്ചേചരിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.