Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭൂമി വിവരങ്ങൾ...

ഭൂമി വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കുന്നതിന്​ വിജ്ഞാപനമിറക്കി

text_fields
bookmark_border
ഭൂമി വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കുന്നതിന്​ വിജ്ഞാപനമിറക്കി
cancel

തിരുവനന്തപുരം: ഭൂമി സംബന്ധമായ വിവരങ്ങള്‍ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതിന്​ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. യുനീക് തണ്ടപ്പേര്‍ സംവിധാനം നടപ്പാക്കുന്നതി​െൻറ ഭാഗമായാണ് വിജ്ഞാപനം.

ഭൂമി വിവരങ്ങളും ആധാറും ബന്ധിപ്പിക്കുന്നതിന് ആഗസ്​റ്റ്​ മാസം 23ന്​ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ്​ സംസ്ഥാന വിജ്ഞാപനം.

യുനീക് തണ്ടപ്പേര്‍ സംവിധാനം നടപ്പാക്കുന്നതോ​െട ഒരു പൗരന് സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കങ്ങളുള്ള ഒറ്റ തണ്ടപ്പേരായിരിക്കും ഉണ്ടാകുക. രാജ്യത്ത്​ ആദ്യമായി യുനീക് തണ്ടപ്പേര്‍ സംവിധാനം നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറും.

ആധാർ ഭൂമിയുമായി ബന്ധിപ്പിക്കാൻ സ്വമേധയാ സന്നദ്ധനാകുന്നതായി വ്യക്തികളിൽനിന്ന്​ സമ്മതപത്രം വാങ്ങും. ഇതി​െൻറ മാതൃകയും വിജ്ഞാപന​ത്തോടൊപ്പമുണ്ട്​.

കേന്ദ്ര സർക്കാർ 2020 ൽ കൊണ്ടുവന്ന സാമൂഹിക ക്ഷേമം, വിജ്ഞാനം തുടങ്ങിയവക്കായി ആധാർ ഉപയോഗിക്കുന്ന ചട്ടങ്ങളാണ്​ ഭൂമി വിവരങ്ങളെ വ്യക്തികളുടെ ആധാറുമായി ബന്ധിപ്പിക്കാനും ഉപയോഗപ്പെടുത്തുന്നത്​. ഇത്​ നടപ്പാക്കുന്നതിനുള്ള നടപടികൾ പിന്നീട്​ വിജ്ഞാപനം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landaadhaar linking
News Summary - Notification issued for link land information with Aadhaar
Next Story