ഗുണ്ടാത്തലവൻ ഓംപ്രകാശിനെ ഗോവയിൽനിന്ന് തിരുവനന്തപുരത്ത് എത്തിച്ചു
text_fieldsതിരുവനന്തപുരം: ഗുണ്ടാത്തലവൻ ഓംപ്രകാശിനെ ഗോവയിൽനിന്ന് തിരുവനന്തപുരത്തെത്തിച്ചു. പേട്ട സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
11മാസം നീണ്ട തിരച്ചിലിനൊടുവിൽ ഗോവയിൽനിന്ന് തിങ്കളാഴ്ചയാണ് തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്. പാറ്റൂരിൽ നടന്ന ആക്രമണ കേസിലാണ് അറസ്റ്റ്.
ജനുവരിയിലാണ് പാറ്റൂരിന് സമീപം ഓംപ്രകാശും സംഘവും കാർ തടഞ്ഞുനിർത്തി യുവാക്കളെ വെട്ടിയത്. കൺസ്ട്രക്ഷൻ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിൻ (37), സുഹൃത്തുക്കളായ ആനാട് പഴകുറ്റിസ്വദേശി ആദിത്യ (34), ജഗതി സ്വദേശി പ്രവീൺ (35), പൂജപ്പുര സ ്വദേശി ടിന്റു ശേഖർ (35) എന്നിവരെയാണ് വെട്ടിപ്പരിക്കേല്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.