കുപ്രസിദ്ധ മോഷ്ടാവ് ബാഹുലേയൻ തമിഴ്നാട്ടിൽ പിടിയിൽ
text_fieldsതിരുവനന്തപുരം: നഗരത്തിലെ മോഷണ പരമ്പരക്കു ശേഷം പൊലീനെ വെട്ടിച്ച് ഒളിവിൽ പോയ കുപ്രസിദ്ധ മോഷ്ടാവ് ബാഹുലേയൻ തമിഴ്നാട്ടിൽ പിടിയിൽ. പ്രതിയെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. നഗരത്തിലെ എട്ട് മോഷണക്കേസുകൾ ഉൾപ്പെടെ സംസ്ഥാനത്ത് അടുത്തിടെ നടന്ന 23 മോഷണക്കേസുകളിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. വഞ്ചിയൂർ, പേട്ട, മെഡിക്കൽ കോളജ്, മണ്ണന്തല എന്നിവിടങ്ങളിൽ അടുത്തിടെ നടന്ന മോഷണക്കേസുകളിൽ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
വഞ്ചിയൂരിൽ മോഷണം നടന്ന വീടിനു സമീപത്തു നിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യത്തിൽ നിന്നാണ് മോഷ്ടാവ് ബാഹുലേയനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തി മോഷണം നടത്തിയ ബാഹുലേയൻ തിരിച്ചുപോകും വഴി ഹെൽമറ്റ് തലയിൽ നിന്ന് മാറ്റുന്നതിന്റെ ദൃശ്യമാണ് പൊലീസിന് ലഭിച്ചത്. മെഡിക്കൽ കോളജിലെ വീടുകളിലും ആനയറയിലെ കള്ളുഷാപ്പിലും മോഷണം നടത്തിയത് ബാഹുലേയനാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മൂന്നു ദിവസം തുടർച്ചയായി മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിൽ ഒളിവിൽ പോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.