നൗഫൽ അഞ്ച് വർഷം മുമ്പും ആംബുലൻസ് ഡ്രൈവർ; ഇത്തവണ ജോലിക്ക് കയറിയത് ക്ലിയറൻസ് സർട്ടിഫിക്കറ്റില്ലാതെ
text_fieldsതിരുവനന്തപുരം: ആറന്മുള ബലാത്സംഗ കേസിലെ ആംബുലൻസ് ഡ്രൈവർ നൗഫൽ ജോലിക്ക് കയറിയത് െപാലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെയെന്ന് വ്യക്തമാകുന്നു. െമഡിക്കൽ സർട്ടിഫിക്കറ്റ്, െപാലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയശേഷമാണ് ജിവനക്കാരെ ആംബുലൻസിലേക്ക് നിയമിക്കുന്നതെന്നും നൽകാത്തവരിൽനിന്ന് ഉടൻ ഹാജരാക്കാമെന്ന ഉറപ്പ് എഴുതിവാങ്ങിയശേഷമാണ് ജോലിയിൽ പ്രവേശിപ്പിക്കുന്നതെന്നും 108 ആംബുലൻസുകളുടെ ചുമതലയുള്ള ജി.വി.കെ-ഇ.എം.ആർ.െഎ കമ്പനി അറിയിച്ചു. ഇത്തരത്തിൽ കായംകുളം െപാലീസ് സ്റ്റേഷനിൽ സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് സഹിതം െപാലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉടൻ ഹാജരാക്കാമെന്ന് നൗഫൽ എഴുതിനൽകിയിരുന്നു.
2014-2015ൽ ആലപ്പുഴയിൽ 108 ആംബുലൻസിൽ ജോലി ചെയ്ത മുൻപരിചയത്തിെൻറ അടിസ്ഥാനത്തിലാണ് െപാലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉടൻ ഹാജരാക്കാം എന്ന ഉറപ്പിൽ നൗഫലിനെ ജോലിയിൽ പ്രവേശിപ്പിച്ചത്. ഫെബ്രുവരിയിൽ മെഡിക്കൽ സർട്ടിഫിക്കറ്റ്, െപാലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാത്തവർ ഉടൻ നൽകണമെന്നും അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കുമെന്നും കമ്പനി സർക്കുലർ ഇറക്കിയിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ രേഖകൾ സമർപ്പിക്കാത്തവർക്കെതിരായ നടപടി താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നതിനിെടയാണ് സംഭവമുണ്ടായത്. ഇൗ പശ്ചാത്തലത്തിൽ നിലവിൽ കനിവ് 108 ആംബുലൻസ് സർവിസിൽ ജോലിചെയ്യുന്ന മുഴുവൻ ജീവനക്കാേരാടും ഉടനടി െപാലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.