നൗഷാദ് വധം: പൊലീസ് ഇരുട്ടിൽ തപ്പുന്നു
text_fieldsചാവക്കാട്: പുന്നയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് നൗഷാദിനെ കൊലപ്പെടുത്തിയ അന്വേഷ ണത്തിൽ പൊലീസ് ഇരുട്ടിൽ തപ്പുന്നു. പുന്ന സെൻററിൽ ചൊവ്വാഴ്ച്ച വൈകുേന്നരം 6.30 ഓടെയാണ് ഏഴ് ബൈക്കുകളിലെത്തിയ 18 അംഗ സംഘം നൗഷാദിനെയും കൂടെയുണ്ടായിരുന്ന മൂന്നുപേരെയും വെട്ടിയത്. സംഭവം കഴിഞ്ഞ് രണ്ട് ദിവസമായിട്ടും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് പറയുമ്പോഴും കൂടുതൽ വ്യക്തമാക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി 11 എസ്.ഡി.പി.ഐക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒമ്പതുപേർ ചാവക്കാട് സ്റ്റേഷൻ പരിധിയിൽപെട്ടവരും മൂന്നുപേർ വടക്കേക്കാട് പരിധിയിലുള്ളവരുമാണ്. ചാവക്കാട് സ്റ്റേഷനിലുള്ള മൂന്നുപേർ ഒഴികെയുള്ളവരെ ജാമ്യത്തിൽ വിട്ടു. ഇവർ സംഭവത്തിലുൾപ്പെട്ടവരാണോ എന്ന് പൊലീസിന് ഉറപ്പില്ല.
മേഖലയിലെ പ്രധാന എസ്.ഡി.പി.ഐ പ്രവർത്തകർ ഒളിവിലാണ്. ഇവരെക്കുറിച്ച അന്വേഷണത്തിലാണ് പൊലീസ്. പ്രധാന പ്രവർത്തകരുടെ വീടുകളിൽ രാത്രി പരിശോധനയും നടക്കുന്നുണ്ട്. കുന്നംകുളം എ.സി.പി ടി.എസ്. സിനോജിെൻറ നേതൃത്വത്തിൽ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മന് ചാണ്ടി തുടങ്ങിയവർ ഇന്നലെ നൗഷാദിെൻറ വീടു സന്ദർശിച്ചു. വധത്തിൽ യഥാർഥ പ്രതികളെ പിടികൂടിയിെല്ലങ്കില് ശക്തമായ സമരപരിപാടികള്ക്ക് കോണ്ഗ്രസ് നേതൃത്വം നൽകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
വധത്തിന് പിന്നിൽ തൃശൂർ ജില്ലക്ക് പുറത്തുള്ള എസ്.ഡി.പി.ഐ കില്ലേഴ്സ് ഗ്രൂപ്പ് ആണെന്ന് ടി.എൻ. പ്രതാപൻ എം.പി വാർത്താക്കുറിപ്പിൽ പറഞ്ഞു. കേസ് അന്വേഷിക്കാൻ സീനിയർ ഐ.പി.എസ് ഉദ്യോഗസ്ഥെൻറ നേതൃത്വത്തിൽ അടിയന്തരമായി സ്പെഷൽ ടീമിനെ നിയമിക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി എം.പി അറിയിച്ചു.നൗഷാദിെൻറ ഘാതകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ശനിയാഴ്ച നടത്തുന്ന സ്റ്റേഷൻ മാർച്ച് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.