നൗഷാദിനുവേണം സുമനസ്സുകളുടെ കൈത്താങ്ങ്
text_fieldsഇരിട്ടി: ഇരുവൃക്കകളും തകരാറിലായ തില്ലങ്കേരി കാവുമ്പടിയിലെ മാലോടന്‍ നൗഷാദ് (40) ചികിത്സക്കായി സുമനസ്സുകളുടെ കനിവ് തേടുന്നു. ഒരു വൃക്ക, രോഗത്തെ തുടർന്ന് നീക്കം ചെയ്തു.
പ്രവര്‍ത്തനക്ഷമത കുറഞ്ഞ രണ്ടാമത്തെ വൃക്ക ഉടൻ മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാർ അറിയിച്ചിട്ടുള്ളത്. ഡയാലിസിസ് നടത്തിയാണ് ജീവിതം മുന്നോട്ടുപോകുന്നത്. വൃക്ക മാറ്റിവെക്കാനും ചികിത്സക്കുമായി 35 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
ഈ തുക നൗഷാദിെൻറ നിര്‍ധന കുടുംബത്തിന് താങ്ങാനാവില്ല. ചെറുപ്പത്തില്‍ മാതാവും പിതാവും നഷ്ടപ്പെട്ട നൗഷാദിന് ഏക ആശ്രയമായിരുന്ന ജ്യേഷ്ഠ സഹോദരനും അടുത്തിടെ മരിച്ചു.
പെയിൻറിങ് ജോലി ചെയ്ത് ജീവിക്കുകയായിരുന്ന നൗഷാദിെൻറ കുടുംബം ആറു വര്‍ഷമായി ഉദാരമനസ്കരുടെ തണലിലാണ് കഴിയുന്നത്. അടിയന്തര ചികിത്സക്കായി പണം കണ്ടെത്തുന്നതിന് പഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീമതി ചെയര്‍മാനും കെ.പി. അഷ്റഫ് മാസ്റ്റര്‍ ജനറല്‍ കണ്‍വീനറുമായി നാട്ടുകാര്‍ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. അക്കൗണ്ട്് നമ്പര്‍: 16340100127242, ifs code: fdrl 0001634, gpay. 8137088234.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.