നൗഷാദിന് യു.എ.ഇയിലേക്ക് ക്ഷണം; പുതിയ കട തിങ്കളാഴ്ച തുറക്കും
text_fieldsകൊച്ചി: പ്രളയബാധിതർക്ക് കടയിലെ വസ്ത്രങ്ങളെല്ലാം നൽകി മലയാളിയുടെ മനസ്സിൽ ഇട ംപിടിച്ച നൗഷാദിന് യു.എ.ഇയിലേക്ക് ക്ഷണം. സ്മാർട്ട് ട്രാവൽസ് ഉടമ പയ്യന്നൂർ സ്വദേ ശി അഫി അഹ്മദാണ് ഗൾഫ് യാത്രക്ക് വഴിയൊരുക്കുന്നത്. നൗഷാദിനെയും കുടുംബത്തെയും രണ്ടാഴ്ചത്തെ സന്ദർശനത്തിന് യു.എ.ഇയിലേക്ക് കൊണ്ടുപോവുമെന്ന് അഫി അഹ്മദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തിങ്കളാഴ്ച നൗഷാദ് എറണാകുളം ബ്രോഡ്വേയിൽ തുറക്കുന്ന കടയിൽനിന്ന് സ്മാർട്ട് ട്രാവൽസ് ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങൾ വാങ്ങി പ്രളയ ദുരിതബാധിതർക്ക് കൈമാറും. ഇതിൽനിന്നുള്ള ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് നൗഷാദും പറഞ്ഞു. വിനോദയാത്രക്കല്ല ഗൾഫിൽ പോകുന്നത്. അവിടെനിന്ന് ലഭിക്കുന്ന സഹായങ്ങൾ ദുരിതബാധിതരിലേക്ക് എത്തിക്കും.
ഫേസ്ബുക്കിലൂടെയാണ് അഫി അഹ്മദ് നൗഷാദിന് ഒരു ലക്ഷം രൂപ പാരിതോഷികവും ഗൾഫ് സന്ദർശനവും വാഗ്ദാനം ചെയ്തത്. എന്നാൽ, രണ്ടും നൗഷാദ് നിരസിച്ചു. ഇതോടെയാണ് പുതുതായി തുറക്കാനിരിക്കുന്ന കടയിൽനിന്ന് ഒരു ലക്ഷത്തിന് വസ്ത്രങ്ങൾ വാങ്ങാം എന്നായത്. ഗൾഫ് സന്ദർശനം വഴി ലഭിക്കുന്ന സഹായങ്ങൾ നേരിട്ട് ദുരിതബാധിതർക്ക് നൽകാമെന്നും അഫി അഹ്മദ് അറിയിച്ചതോടെയാണ് നൗഷാദ് സമ്മതം മൂളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.