രണ്ടില: ഇനി വരുന്നത് നിയമപോരാട്ടം
text_fieldsകോട്ടയം: രണ്ടില ചിഹ്നം നഷ്ടമായതോടെ ഉണ്ടാകുന്ന കനത്ത തിരിച്ചടി അതിജീവിക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം വീണ്ടും നിയമപോരാട്ടത്തിന്. ഹൈകോടതി സിംഗിൾ ബെഞ്ചിെൻറ ഉത്തരവോടെ രണ്ടില ചിഹ്നവും പാർട്ടിയും നഷ്ടപ്പെട്ട് രജിസ്ട്രേർഡ് രാഷ്ട്രീയ പാർട്ടി അല്ലാതാകുന്ന സാഹചര്യം ഒഴിവാക്കാൻ ജോസഫ് വിഭാഗം തിങ്കളാഴ്ച ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും. സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യാനുള്ള അപേക്ഷയും സമർപ്പിക്കും. നിയമപോരാട്ടവുമായി ഏതറ്റംവരെയും പോകാനാണ് തീരുമാനം. ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ ജോസ് പക്ഷത്തിനു തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ അനുമതി നൽകിയതും േജാസഫ് വിഭാഗത്തെ വെട്ടിലാക്കി. എന്നാൽ, തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു കഴിഞ്ഞാൽ സ്റ്റേക്ക് സാധ്യത കുറവാണെന്നും നിയമവിദഗ്ധർ പറയുന്നു.
വിധിക്ക് സ്റ്റേ ലഭിക്കുന്നില്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം സ്വതന്ത്രരായി മത്സരിേക്കണ്ടിവരും. ബാലറ്റിൽ സ്ഥാനം താഴെയുമാകും. കമീഷൻ അനുവദിച്ച ചെണ്ടതന്നെ ചിഹ്നമായി ലഭിച്ചാലും മറുഭാഗം രണ്ടിലയിൽ മത്സരിക്കുേമ്പാൾ പാർട്ടിയുടെ നിലനിൽപ് പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ് ജോസഫ് വിഭാഗം. യു.ഡി.എഫിനെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം. അതിനാൽ എന്തുവിലകൊടുത്തും മുന്നണി സ്ഥാനാർഥികളായി മത്സരിക്കാനുള്ള നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്നും പ്രമുഖ നേതാവ് അറിയിച്ചു. കേരള കോൺഗ്രസ് മാണി എന്ന പേരുപോെലതന്നെ അഭിമാനപ്രശ്നമായിരുന്നു രണ്ടില ചിഹ്നവും. അതില്ലാതെ മത്സരിച്ചതിെൻറ തിരിച്ചടി പാലാ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായെന്നും ജോസ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. അതേസമയം, രണ്ടിലചിഹ്നം മധ്യകേരളത്തിൽ തങ്ങൾക്കും ഏറെ ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് ഇടതുമുന്നണി.
ജോസഫ് പക്ഷം കോടതിയെ സമീപിക്കുന്നതോടെ കേരള കോൺഗ്രസ് രാഷ്ട്രീയം വീണ്ടും നിയമപോരാട്ടത്തിലേക്ക് നീങ്ങിയേക്കാം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ അനുകൂല വിധിയാണ് ജോസ് പക്ഷത്തിെൻറ ശക്തി. ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്ത കട്ടപ്പന, തൊടുപുഴ സബ്കോടതി ഉത്തരവുകളിലാണ് ജോസഫിെൻറ പ്രതീക്ഷ.
ജോസഫ് പക്ഷം കോടതിയെ സമീപിക്കുന്നതോടെ കേരള കോൺഗ്രസ് രാഷ്ട്രീയം വീണ്ടും നിയമപോരാട്ടത്തിലേക്ക് നീങ്ങിയേക്കാം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ അനുകൂല വിധിയാണ് ജോസ് പക്ഷത്തിെൻറ ശക്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.