മുല്ലപ്പള്ളിക്കുള്ള മറുപടി തെരഞ്ഞെടുപ്പിന് ശേഷം, ഇപ്പോൾ യുദ്ധമുഖത്താണ് - കെ. മുരളീധരൻ
text_fieldsകോഴിക്കോട്: കല്ലാമല വിഷയത്തിൽ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഇപ്പോൾ മറുപടി പറയുന്നില്ലെന്ന് കെ. മുരളീധരന്‍. തെരഞ്ഞെടുപ്പിനുശേഷം എല്ലാം പറയാമെന്നും മുരളീധരന്‍ വ്യക്തമാക്കി. ഇപ്പോൾ യുദ്ധമുഖത്താണ് നിൽക്കുന്നത്. അസ്ത്രങ്ങൾ എയ്യേണ്ടത് സ്വന്തം പക്ഷത്തേക്കല്ല, ശത്രുപക്ഷത്തേക്കാണ് എന്നും മുരളീധരൻ പറഞ്ഞു.
യു.ഡി.എഫ് ധാരണ അനുസരിച്ച് ആർ.എം.പിക്ക് നൽകിയ സീറ്റിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയതോടെയാണ് കല്ലാമലയില്‍ പ്രതിസന്ധി തുടങ്ങിയത്. അതോടെ യു.ഡി.എഫിന് കല്ലാമലയില്‍ രണ്ട് സ്ഥാനാർഥികളായി. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കല്ലാമലയിൽ പ്രചാരണത്തിന് ഇറങ്ങില്ലെന്ന നിലപാടിൽ കെ. മുരളീധരൻ ഉറച്ചുനിന്നു.
ഇതോടെ യു.ഡി.എഫ് നേതൃത്വം പ്രശ്നത്തിൽ ഇടപെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഇവിടെ പിന്‍വലിച്ചേക്കുമെന്നാണ് അറിയുന്നത്. ഇതോടെ കെ. മുരളീധരൻ ഇവിടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുമെന്ന് വാർത്തകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.