ഇനി മൃഗചികിത്സ വീട്ടുപടിക്കൽ; മൊബൈൽ വെറ്ററിനറി യൂനിറ്റുകളെത്തുന്നു
text_fieldsതിരുവനന്തപുരം: കർഷകരുടെ വീട്ടുപടിക്കൽ മൃഗചികിത്സ സംവിധാനങ്ങളെത്തിക്കുന്നതിനുള്ള മൊബൈൽ വെറ്ററിനറി യൂനിറ്റുകളുടെ ഫ്ലാഗ് ഓഫും കേന്ദ്രീകൃത കാൾ സെന്‍ററിന്‍റെ ഉദ്ഘാടനവും വ്യാഴാഴ്ച നടക്കും. കാര്യവട്ടം ട്രാവൻകൂർ ഇന്‍റർനാഷനൽ കൺവെൻഷൻ സെന്‍ററിൽ വൈകീട്ട് മൂന്നിന് മന്ത്രി ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ പർഷോത്തം രൂപാലയും വി. മുരളീധരനും ചേർന്ന് പദ്ധതികൾ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്തമായി നടപ്പാക്കുന്ന ‘ലൈവ് സ്റ്റോക്ക് ഹെൽത്ത് ആന്‍ഡ് ഡിസീസ് കൺട്രോൾ’ പദ്ധതിക്ക് കീഴിലാണ് മൊബൈൽ വെറ്ററിനറി യൂനിറ്റുകൾ തുടങ്ങുന്നതെന്ന് മന്ത്രി ചിഞ്ചുറാണി വാർത്തസമ്മേളനത്തിൽ അറിയിച്ചു. തുടക്കത്തിൽ സംസ്ഥാനത്തെ 29 ബ്ലോക്കുകളിലാണ് മൊബൈൽ വെറ്ററിനറി യൂനിറ്റുകൾ തുടങ്ങുന്നത്. ഇടുക്കിയിൽ മൂന്നും മറ്റ് ജില്ലകളിൽ രണ്ടും ബ്ലോക്കുകളിലായിരിക്കും പദ്ധതി തുടങ്ങുക.
സംസ്ഥാനത്ത് ഇതേവരെ 8441 കന്നുകാലികളിൽ ചർമ്മ മുഴ രോഗം വന്നിട്ടുണ്ട്. ഇതിനെത്തുടർന്ന് 35,686 കാലികൾക്ക് വാക്സിനേഷനും നൽകി. സംസ്ഥാനത്തെ മുഴുവൻ കാലികൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകുമെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശിഗൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.