Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനി മാണി ഗ്രൂപ്പിനെ...

ഇനി മാണി ഗ്രൂപ്പിനെ ആരു രക്ഷിക്കും?

text_fields
bookmark_border
Jose K Mani
cancel
camera_alt

ജോസ് കെ. മാണി

കോട്ടയത്ത്​ നിയമസഭയിലായാലും ലോക്സഭയിലായാലും ഇടതുമുന്നണിക്കൊപ്പം നിൽക്കുമ്പോൾ അവരെയും വലതിനൊപ്പം നിൽക്കുമ്പോൾ അവരെയും ജയിപ്പിക്കാൻ വേണ്ടത്ര വിഭവങ്ങളുളള പാർട്ടിയാണ്​ കേരള​ കോൺഗ്രസ്​ (എം). പക്ഷേ, മത്സരിക്കുന്നത്​ സ്വന്തം സ്ഥാനാർഥിയാകുമ്പോൾ എന്തുചെയ്യണമെന്ന കാര്യത്തിൽ ഇപ്പോഴും അവർക്ക് വ്യക്തതയില്ല. നിങ്ങളെ ഞങ്ങൾ സഹായിക്കാം എന്നു പറഞ്ഞാണ്​ മാണി വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായത്​. ഇപ്പോൾ മാണി ഗ്രൂപ്പിനെ ആരു രക്ഷിക്കുമെന്ന് അറിയാത്ത അവസ്ഥയായി.

ഭരണമുന്നണിക്ക്​ കോട്ടയം ജില്ലയിൽ നിലവിൽ രണ്ട്​ അധികാര കേന്ദ്രങ്ങളാണുള്ളത്​. കേരള കോൺഗ്രസ്​ മാണി വിഭാഗം നേതാവ്​ ജോസ്​ കെ. മാണിയും സി.പി.എമ്മിന്‍റെ തലമുതിർന്ന നേതാവും സഹകരണ മന്ത്രിയുമായ വി.എൻ വാസവനും. മേഖലയിൽ സമ്പൂർണ ആധിപത്യം നേടുകയെന്നത്​ രണ്ടു കൂട്ടരുടെയും ഭാവി ശോഭനമാക്കുന്നതിന്​ അനിവാര്യമാണ്​. ഇടതുമുന്നണിക്കുവേണ്ടി മത്സരിച്ച നിലവിലെ എം.പി കൂടിയായ കേരള കോൺഗ്രസ്​ (എം) നേതാവ്​ തോമസ്​ ചാഴിക്കാടൻ കഴിഞ്ഞ തവണ തോൽപിച്ചത്​ വി.എൻ. വാസവനെയാണ്​. മാത്രമല്ല വി.എൻ. വാസവൻ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന ഏറ്റുമാനൂർ മണ്ഡലം വളരെക്കാലം തോമസ്​ ചാഴിക്കാടൻ കുത്തകയാക്കി വെച്ചിരുന്നതാണ്​. ഇത്രയും മനസിൽ വെച്ച്​ ചില കണക്കുകൾ നോക്കാം.

കോട്ടയം ലോക്സഭാ മണ്ഡലത്തിലെ 2019, 2021, 2024 വോട്ടുചാഞ്ചാട്ടം

2019ലെ ലോകസഭ തെരഞ്ഞെടുപ്പിൽ അന്നത്തെ ​എൽ.ഡി.എഫ്​ സ്​ഥാനാർഥി വാസവന് ഏറ്റുമാനൂർ മണ്ഡലത്തിൽ കിട്ടിയത് 46,911 വോട്ടുകൾ. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുസ്​ഥാനാർഥി തോമസ്​ ചാഴിക്കാടനു കിട്ടിയത്​ 37,261 വോട്ടുമാത്രം. കുറഞ്ഞത് 9650 വോട്ടുകൾ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വാസവന് കിട്ടിയത് 58,289 വോട്ടുകൾ. ഇതുമായി താരതമ്യപ്പെടുത്തിയാൽ 2024ൽ ചാഴിക്കാടന് ലോക്സഭയിലേക്ക്​ കുറഞ്ഞത്​ 21028 വോട്ടുകൾ.

ഏറ്റുമാനൂർ മണ്ഡലത്തിലെ ഈഴവ വോട്ടുകൾ ബി.ഡി.ജെ.എസ്​​ സ്​ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്കു മറിഞ്ഞു എന്നതാണ്​ ന്യായമെങ്കിൽ കണക്കുകൾ അതിനെ സാധൂകരിക്കുന്നില്ല. 2019ൽ ബി.ജെ.പി​​ സ്​ഥാനാർഥി നേടിയത് 20112 വോട്ടാണ്​. 2024ൽ കിട്ടിയത്​ 24412. വർധന 4300 വോട്ടുമാത്രം. 2019നെ അപേക്ഷിച്ച്​ ​എൽ.ഡി.എഫിൽ നിന്നും രാഷ്ട്രീയ പാർട്ടികളൊന്നും വിട്ടുപോയിട്ടില്ല. കേരള കോൺഗ്രസ്​ മാണി ഗ്രൂപ് ​ഇടതുമുന്നണിയുടെ ഭാഗമാവുകയും ചെയ്തു. എന്നിട്ടാണ്​ ചാഴിക്കാടന് വൻസ്വാധീനമുള്ള ഏറ്റുമാനൂരിൽ 9650 വോട്ടുകൾ കുറഞ്ഞത്.

പഴയ എം.എൽ.എ ചാഴിക്കാടനും നിലവിലെ എം.എൽ.എ വി.എൻ. വാസവനും ഒത്തുപിടിച്ചാൽ ഏറ്റുമാനൂരിലെ ഭൂരിപക്ഷം വോട്ടും ഇടതുമുന്നണിക്ക്​ അനുകൂലമാകേണ്ടതായിരുന്നു. പക്ഷേ, വി.എൻ. വാസവന് പത്തനംതിട്ടയിൽ തോമസ്​ ഐസക്കിനുവേണ്ടി പ്രചാരണം നടത്താനായിരുന്നു താൽപര്യമെന്ന്​ മാണിഗ്രൂപ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. വാസവന്‍റെ മാറിനിൽക്കൽ സി.പി.എം​​ വോട്ടർമാർക്കുള്ള സന്ദേശമായിരുന്നുവെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്​.

കോട്ടയം ലോക്സഭാ മണ്ഡലത്തിൽ 2019ൽ ​വാസവന് 313,492 വോട്ടുകൾ ലഭിച്ചിരുന്നു. ​ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കിട്ടിയത് 272,418 വോട്ടുകൾ മാത്രം. 41074 വോട്ടുകളുടെ കുറവ്. ​എൽ.ഡി.എഫിന്റെ 10,000 വോട്ടുകൾ ബി.ഡി.ജെ.എസ്​ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി അധികമായി പിടിച്ചതെന്ന്​ അവകാശപ്പെട്ടാലും 31,074 വോട്ടുകൾ എവിടെപോയി എന്ന്​ അന്വേഷിക്കേണ്ടിവരും. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോട്ടയം ലോകസഭാമണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിൽ ​ നിന്നും എൽ.ഡി.എഫിനു കിട്ടിയത് 400,191 വോട്ടുകളായിരുന്നു. 2021ൽ നിന്നും 2024ൽ എത്തിയപ്പോൾ ഇടതുമുന്നണിക്കു നഷ്​ടപ്പെട്ടത് 127773 വോട്ടുകൾ!

വിവിധ നിയമസഭ മണ്ഡലങ്ങളുടെ പരിധിയിൽ എൽ.ഡി.എഫിനുണ്ടായ വോട്ടുചോർച്ച കോട്ടയം -9060, ഏറ്റുമാനൂർ -9450, പിറവം -11157, വൈക്കം -11214, പുതുപ്പള്ളി -7510 എന്നിങ്ങനെയാണ്​. ആകെ 50777 വോട്ടുകളുടെ നഷ്ടം. പാലായിൽ 6331 വോട്ടും കടുത്തുരുത്തിയിൽ 1186 വോട്ടും കൂടിയിട്ടുണ്ട്​. അതിനർഥം കേരള കോൺഗ്രസ്​ മാണി വിഭാഗത്തിനു ശക്തിയുള്ള ഇടങ്ങളിൽ വോട്ടുകൂടിയെന്നതാണ്. സി.പി.എം, സി.പി.ഐ ശക്തികേന്ദ്രങ്ങളിൽ വോട്ടുകുറഞ്ഞു.

കോട്ടയത്തെ ദയനീയപരാജയത്തിനു കാരണം ഭരണവിരുദ്ധ വോട്ടുകളാണെന്ന്​ പൊതുജനങ്ങളോടു പറയാമെങ്കിലും അണികൾക്ക്​ എന്തു വിശദീകരണം നൽകുമെന്ന ആശയക്കുഴപ്പം മാണി വിഭാഗം നേതാക്കൾക്കുണ്ട്​. വോട്ടുചോർച്ച എങ്ങനെയുണ്ടായി എന്ന്​ മാണി വിഭാഗത്തോട്​ വിശദീകരിക്കാൻ സി.പി.എമ്മും സി.പി.ഐയും ബുദ്ധിമുട്ടും. ഇടതുമുന്നണിയിൽ മാണിഗ്രൂപ്പിന്‍റെ നിലനിൽപ്പിനെ​ ലോക്സഭ തെരഞ്ഞെടുപ്പ്​ ഫലം ചോദ്യം ചെയ്യുന്നുമുണ്ട്​.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km maniKerala Congress Mjose k mani
News Summary - Now who will save Kerala Congress Mani Group?
Next Story