ഇനി, സ്മാർട്ടാണ് റേഷൻ കാർഡ് ഇ-കാർഡ് ഉപയോഗിച്ചും റേഷൻ സാധനങ്ങൾ വാങ്ങാം
text_fieldsപാലക്കാട്: കടയിലെത്തുേമ്പാൾ കാർഡ് മറന്നവർക്ക് സന്തോഷ വാർത്ത. അടിമുടി മാറി ഡിജിറ്റലായ റേഷൻ കാർഡ് തിങ്കളാഴ്ച പ്രാബല്യത്തിൽ വരും. ഇതോടെ മേയ് മൂന്നുമുതൽ പുസ്തക രൂപത്തിലുള്ള കാർഡിന് പകരം ഇ-കാർഡ് ഉപയോഗിച്ച് റേഷൻ കടയിൽനിന്നും സപ്ലൈകോ ഔട്ട്െലറ്റിൽനിന്നും സാധനങ്ങൾ വാങ്ങാം.
ഇ-റേഷൻ കാർഡിന് അക്ഷയ കേന്ദ്രങ്ങളോ സിറ്റിസൺ ലോഗിൻ വഴിയോ ആണ് അപേക്ഷ സമർപ്പിേക്കണ്ടത്. അപേക്ഷിക്കുന്ന ഉപഭോക്താക്കൾ ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധപ്പെടുത്തിയിരിക്കണം. ആദ്യം തിരുവനന്തപുരം നോർത്തിലും പിന്നീട് ജില്ലയിൽ പൂർണമായും നടപ്പാക്കി വിജയിച്ചതോടെയാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നത്.
നിലവിൽ ഉപയോഗിച്ചുവരുന്ന പുസ്തക രൂപത്തിലുള്ള കാർഡുകൾ തുടർന്നും ഉപയോഗിക്കുന്നതിന് തടസ്സമില്ല. നിലവിലെ കാർഡുമായി ബന്ധപ്പെട്ട എന്തെങ്കിലും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്ന സാഹചര്യത്തിലോ പുതിയ കാർഡിന് അപേക്ഷ സമർപ്പിക്കുമ്പോഴോ ഇ-കാർഡ് ലഭിക്കും.
എ.എ.വൈ കാർഡിലെ പട്ടികവർഗം ഒഴികെ എല്ലാ വിഭാഗം കാർഡുകൾക്കും 50 രൂപ സർവിസ് തുക ഇതിനായി നൽകണം. അപേക്ഷ അംഗീകരിച്ചാൽ കാർഡുമായി ബന്ധപ്പെടുത്തിയ മൊബൈൽ നമ്പറിലേക്ക് പാസ്വേഡ് ലഭിക്കും. ഇത് ഉപയോഗിച്ച് സംസ്ഥാനത്തെ ഏത് അക്ഷയ കേന്ദ്രത്തിൽനിന്നും പ്രിൻറ് എടുക്കാം. കാർഡ് കളർ പ്രിൻറ് എടുത്ത് ലാമിനേറ്റ് ചെയ്ത് നൽകാൻ 25 രൂപ അക്ഷയ കേന്ദ്രങ്ങൾ ഇൗടാക്കും. കൂടുതൽ തുക ഈടാക്കുന്ന കേന്ദ്രങ്ങൾക്കെതിരെ പരാതി നൽകിയാൽ റേഷൻകാർഡ് സേവനത്തിൽനിന്ന് ഇവരെ ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫിസർക്കാണ് ഇ-കാർഡ് ചുമതല. 80 ലക്ഷത്തോളം കാർഡുടമകളാണ് സംസ്ഥാനത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.