ഇനി പ്രകൃതി ദുരന്ത സാധ്യതാ മുന്നറിയിപ്പുകൾ തത്സമയം അറിയാം...
text_fieldsതിരുവനന്തപുരം: കനത്ത മഴയും കാറ്റും പേമാരിയും പോലുള്ള ദുരന്തസാധ്യതാ മുന്നറിയിപ്പുകൾ തത്സമയം പ്രാദേശികമായി എസ്.എം.എസ്, മൊബൈൽ ആപ്ലിക്കേഷൻ, വെബ് പോർട്ടൽ തുടങ്ങിയ വഴിയെല്ലാം ആ ലൊക്കേഷനിലുള്ളവർക്കു ലഭിക്കുന്ന സംവിധാനം കേരളത്തിലും വ്യാപകമായി പ്രവർത്തിച്ചുതുടങ്ങി.
കോഴിക്കോട്ടെയോ കൊച്ചിയിലെയോ തിരുവനന്തപുരത്തെയോ നഗരങ്ങളിലെ പ്രത്യേക മേഖലയിൽ കനത്ത മഴ ലഭിക്കുമെന്ന മുന്നറിയിപ്പുകൾ ആ പ്രദേശത്തുള്ള പരമാവധി ആളുകളെയും അറിയിക്കുന്ന സംവിധാനമാണിത്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് നടപ്പാക്കുന്നത്.
മൊബൈൽ സേവനദാതാക്കളാണ് ഒരു പ്രത്യേക ലൊക്കേഷനിലുള്ള ഐ.പി അഡ്രസുകളിലേക്ക് ഈ സന്ദേശങ്ങൾ എത്തിക്കാനുള്ള വിവരങ്ങൾ കൈമാറുക. ഫോണിലോ ടാബിലോ കമ്പ്യൂട്ടറിലോ ഗൂഗിൾ ആപ് തുറക്കുമ്പോഴും സന്ദേശം ലഭിക്കും. മൂന്ന് മാസത്തിനകം സ്മാർട്ട് ടിവിയിലും സന്ദേശങ്ങൾ എത്തിക്കാനുള്ള സംവിധാനം നിലവിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.