എന്നെ ഇല്ലാതാക്കാൻ സംഘടിത ശ്രമം –മുൻ ഡി.വൈ.എസ്.പി കെ. രാധാകൃഷ്ണൻ
text_fieldsകൊച്ചി: തന്നെ ഇല്ലാതാക്കാൻ സി.പി.എം സംഘടിത ശ്രമം നടത്തുന്നതായി ഫസൽ വധേക്കസിലെ ആദ്യ അന്വേഷണ സംഘത്തലവനായിരുന്ന മുൻ ഡിവൈ.എസ്.പി കെ. രാധാകൃഷ്ണൻ. എക്സൈസിൽ ജോലിയിലിരിക്കെ താൻ പണം വാങ്ങിയെന്നുകാട്ടി പരാതി നൽകാൻ കള്ളുഷാപ്പ് കോൺട്രാക്ടർമാരോട് സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ലഹരി, സ്ഫോടകവസ്തുക്കൾ കൈവശം വെക്കൽ കേസിൽ തന്നെ കുടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും രാധാകൃഷ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
താൻ എക്സൈസ് അഡീഷനൽ കമീഷണർ ആയിരുന്ന കാലത്ത് പണം വാങ്ങിയിട്ടുണ്ടെന്ന് പരാതി എഴുതി നൽകാൻ സി.പി.എം നേതാവ് കോട്ടയം ജില്ലയിലെ കള്ളുഷാപ്പ് കോൺട്രാക്ടർമാരെ വിളിച്ച് ആവശ്യപ്പെടുകയായിരുന്നു. അവർ അതിന് തയാറാകാത്തതിെന തുടർന്ന് വെള്ളപേപ്പറിൽ ഒപ്പിട്ടുനൽകാൻ ആവശ്യപ്പെട്ടു. ജീവിതം നശിപ്പിച്ച് തന്നെ കൊള്ളരുതാത്തവനായി സമൂഹത്തിന് മുന്നിൽ മുദ്രകുത്തി ആത്്മഹത്യ ചെയ്യിപ്പിക്കുകയെന്നതാണ് സി.പി.എമ്മിെൻറ ഇപ്പോഴത്തെ നയം.
തെൻറ നീക്കങ്ങൾ അറിയാൻ ബന്ധുവീടുകളിൽപോലും പൊലീസ് മഫ്ത്തിയിൽ എത്തുകയാണ്. താൻ എവിടെയാണ് താമസിക്കുന്നത്, തെൻറ ഭാര്യയും മക്കളും എവിടെയാണ്, എന്താണ് ഇപ്പോഴത്തെ ഉപജീവനമാർഗം എന്നിങ്ങനെയുള്ള വിവരങ്ങൾ അന്വേഷിച്ചുനടക്കുകയാണെന്നും വിഷയത്തിൽ കോടതിയിൽ പരാതി നൽകുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.