പ്രവാസിക്ഷേമ പെൻഷൻ 2000 രൂപയാക്കി വർധിപ്പിച്ചു
text_fieldsതിരുവനന്തപുരം: പ്രവാസി പുനരുദ്ധാരണത്തിന് സഹായകമാകുന്ന നിർദേശങ്ങളും ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച സമ്പൂർണ ബജറ്റിൽ ഉൾപെടുത്തിയിട്ടുണ്ട്. പ്രവാസി ക്ഷേമപെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2,000 രൂപയാക്കി വർധിപ്പിച്ചത് പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യും. പ്രവാസികളുടെ പുനരധിവാസത്തിനും നൈപുണിവികസനത്തിനും 18 കോടി രൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
പ്രവാസികളുടെ ഓണ്‍ലൈന്‍ ഡേറ്റാ ബെയ്‌സ് തയ്യാറാക്കുകയും അതിൽ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് പാക്കേജ് ലഭ്യമാക്കുകയും ചെയ്യും. ഇതിന് 5 കോടി രൂപ നീക്കി വെച്ചു. എല്ലാ വിദേശ മലയാളികളെയും ഇതില്‍ രജിസ്റ്റര്‍ ചെയ്യിക്കലാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വിദേശ മലയാളികളുടെ കേരളത്തിലെ പ്രാതിനിധ്യത്തിന് 'ലോക കേരള സഭ' രൂപീകരിക്കും. ജനസംഖ്യാനുപാതത്തില്‍ രാജ്യങ്ങളുടെ പ്രതിനിധികളും കേരള നിയമസഭാംഗങ്ങളും ലോക കേരള സഭയിൽ അംഗങ്ങളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.