പ്രവാസികൾ സ്വന്തം ചെലവിൽ ക്വാറൻറീനിൽ കഴിയണമെന്ന ഉത്തരവില്ലെന്ന് സംസ്ഥാന സർക്കാർ
text_fieldsകൊച്ചി: മടങ്ങിയെത്തുന്ന പ്രവാസികൾ സ്വന്തം ചെലവിൽ ക്വാറൻറീനിൽ കഴിയണമെന്ന ഉത്തരവ് നിലവിലില്ലെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സർക്കാർ ചെലവിൽ തന്നെയാണ് ഇപ്പോഴും ക്വാറൻറീൻ ഒരുക്കിയിട്ടുള്ളത്. ക്വാറൻറീൻ ചെലവ് പ്രവാസികൾതന്നെ വഹിക്കണമെന്ന നിർദേശവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിെനതിരെ ഹരജി നിലനിൽക്കില്ലെന്നും കേന്ദ്ര മാർഗനിർദേശത്തിലാണ് ഈ വ്യവസ്ഥയുള്ളതെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.
സ്വന്തം ചെലവിൽ ക്വാറൻറീനിൽ കഴിയണമെന്ന നിർദേശം റദ്ദാക്കണമെന്നും സർക്കാർ ചെലവിൽ ഇത് ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് കേരള മുസ്ലിം കൾചറൽ സെൻറർ അംഗം ഇബ്രാഹിം എളേറ്റിൽ അടക്കം നൽകിയ ഹരജികളിലാണ് സർക്കാറിെൻറ വിശദീകരണം. ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. സ്വന്തം ചെലവിൽ ക്വാറൻറീൻ എന്ന നിർദേശം മേയ് 24ലെ കേന്ദ്ര മാർഗനിർദേശത്തിലുള്ളത് ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ചെലവ് പ്രവാസികൾ സ്വയം വഹിക്കണമെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞതും ഹരജിക്കാർ കോടതിയെ അറിയിച്ചു.
പ്രവാസികളുടെ ക്വാറൻറീന് വേണ്ടിവരുന്ന ചെലവെത്രയാണെന്ന് കോടതി സർക്കാറിനോട് ആരാഞ്ഞു. യാത്രയുമായി ബന്ധപ്പെട്ടും കോവിഡ് പരിശോധനക്കുമുള്ള ചെലവുകൾക്കുപുറമെ ഒരാൾക്ക് 14,000 രൂപ വീതം വേണ്ടിവരുമെന്ന് സർക്കാറിനുവേണ്ടി അഡീ. അഡ്വക്കറ്റ് ജനറൽ മറുപടി നൽകി. ലക്ഷക്കണക്കിനുപേർ മടങ്ങിവരുേമ്പാൾ ഇക്കാര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും അറിയിച്ചു.
ഇപ്പോൾ എവിടെയും നടപ്പാക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശത്തുനിന്ന് എത്തുന്നവർക്ക് ഒരുക്കുന്ന ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീെൻറ ചെലവ് അവർ തന്നെ വഹിക്കുന്ന രീതി ഇപ്പോൾ എവിടെയും നടപ്പാക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞദിവസം വിദേശത്തുനിന്ന് എത്തിയവരോട് താമസത്തിനുള്ള പണം അടയ്ക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെെട്ടന്ന കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.