സ്വാശ്രയ മെഡിക്കൽ പ്രവേശനം: ഇതരസംസ്ഥാനക്കാർക്ക് 15 ശതമാനം ക്വോട്ട
text_fieldsതിരുവനന്തപുരം: ഇതരസംസ്ഥാന വിദ്യാർഥികൾക്ക് കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോള ജുകളിൽ 15 ശതമാനം ക്വോട്ട വരുന്നു. ഇതുസംബന്ധിച്ച ആരോഗ്യവകുപ്പിെൻറ നിർദേശം മുഖ്യമ ന്ത്രിക്ക് അയച്ചു. വൈകാതെ ഉത്തരവിറങ്ങും. ഇതരസംസ്ഥാന വിദ്യാർഥികൾക്ക് സ്വാശ്രയ മെഡ ിക്കൽ കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാൻ അനുമതി നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. സ്വാശ്രയ മാനേജ്മെൻറുകളുടെ ഹരജിയിലായിരുന്നു നിർദേശം.
കേസിൽ അപ്പീൽ സാധ്യതയില്ലെന്ന നിയമോപദേശത്തിൽ സർക്കാർ കോടതിയെ സമീപിച്ചില്ല. കോടതി നിർദേശപ്രകാരം അവസരം നൽകിയപ്പോൾ 7300 ഇതരസംസ്ഥാനക്കാർ പ്രവേശനപരീക്ഷ കമീഷണർക്ക് അപേക്ഷ സമർപ്പിച്ചു. ഇവരുടെ കാര്യത്തിൽ കമീഷണർ സർക്കാറിൽ നിന്ന് നിർദേശം തേടി. തുടർന്നാണ് എൻ.ആർ.െഎ ക്വോട്ടക്ക് സമാനമായി 15 ശതമാനം സീറ്റ് നീക്കിവെക്കാൻ തീരുമാനിച്ചത്. എൻ.ആർ.െഎ സീറ്റ് കഴിഞ്ഞുള്ള ആകെ സീറ്റിെൻറ 15 ശതമാനം നീക്കിവെക്കാനാണ് ശിപാർശ. ഇതുപ്രകാരം 100 സീറ്റുള്ള സ്വാശ്രയ മെഡിക്കൽ കോളജിൽ 13 സീറ്റ് വരെ ഇതരസംസ്ഥാനക്കാർക്കായി നീക്കിവെക്കണം. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 85 ശതമാനം മെറിറ്റ് സീറ്റുകളിലേക്കുള്ള ഫീസ് തന്നെയാകും ഇൗ വിദ്യാർഥികൾക്കും. ഫീ െറഗുലേറ്ററി കമ്മിറ്റി ഇൗ ഫീസ് നിശ്ചയിക്കും.
സംസ്ഥാനത്ത് ഇൗ വർഷം പ്രവേശനാനുമതി ലഭിച്ച നാല് മെഡിക്കൽ കോളജുകളിലേത് ഉൾെപ്പടെ 2150 സ്വാശ്രയ സീറ്റുകളാണുള്ളത്. ഇതിൽ നിന്ന് 15 ശതമാനം എൻ.ആർ.െഎ ക്വോട്ടക്ക് പുറമെ ഏകദേശം 250ന് മുകളിൽ സീറ്റുകൾ ഇതരസംസ്ഥാനക്കാർക്ക് നൽകേണ്ടിവരും. ഇതോെട കേരളത്തിൽനിന്നുള്ള വിദ്യാർഥികളുടെ മെഡിക്കൽപ്രവേശന സാധ്യത മുൻവർഷങ്ങളെ അപേക്ഷിച്ച് കുറയും. എന്നാൽ, മുഴുവൻ സീറ്റുകളിലേക്കും ഇതരസംസ്ഥാന വിദ്യാർഥികളെ ഒരുപോലെ പരിഗണിക്കുന്നത് സംസ്ഥാനത്തെ വിദ്യാർഥികൾക്ക് വരുംവർഷങ്ങളിൽ ദോഷകരമാകുമെന്ന് കണ്ടാണ് പ്രത്യേക ക്വോട്ട നീക്കിവെക്കുന്നതെന്നാണ് സൂചന. ഇൗ വർഷം ഇതരസംസ്ഥാന വിദ്യാർഥികൾക്ക് മതിയായ സമയം ലഭിക്കാത്തതാണ് അപേക്ഷ കുറയാൻ കാരണം. ഭാവിയിൽ അപേക്ഷ കൂടാനാണ് സാധ്യത. ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് കുറവായതും വിദ്യാർഥികളെ ഇങ്ങോട്ട് ആകർഷിച്ചേക്കും.
എന്നാൽ, ഇതരസംസ്ഥാന വിദ്യാർഥികളുടെ പ്രവേശനനിയന്ത്രണം വിട്ടുകിട്ടണമെന്ന് സ്വാശ്രയ മാനേജ്മെൻറുകൾ ആവശ്യപ്പെേട്ടക്കും. ഇതിനുപുറമെ ഇവർക്ക് പ്രത്യേകം ക്വോട്ട അനുവദിക്കുന്നതിനുപകരം മുഴുവൻ സീറ്റുകളിലേക്കും അപേക്ഷിക്കാൻ സാധിക്കണമെന്ന വാദവും മാനേജ്മെൻറുകൾ മുന്നോട്ടുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.