സംരംഭകത്വവും തൊഴിൽ സാധ്യതയും: മടങ്ങിയെത്തുന്ന പ്രവാസികളുടെ വിവരം ശേഖരിക്കുന്നു
text_fields
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികളുടെ തൊഴിൽ നൈപുണ്യം മനസ്സിലാക്കാനും സംരംഭക താൽപര്യം അറിയാനും വ്യവസായവകുപ്പ് വിവരശേഖരണം ആരംഭിച്ചു. ഇതിനായി സജ്ജീകരിച്ച പോർട്ടലിെൻറ ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. പ്രവാസികൾക്ക് തങ്ങളുടെ തൊഴിൽ പ്രാവീണ്യവും അനുഭവസമ്പത്തുമടക്കം വിവരങ്ങൾ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം.
നിക്ഷേപകർക്ക് തങ്ങൾക്കാവശ്യമായ തൊഴിൽ നൈപുണ്യമുള്ളവരെ വെബ്പോർട്ടൽ വഴി മനസ്സിലാക്കാനും മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്തി സംരംഭകത്വം ആരംഭിക്കാനും കഴിയും.അടിസ്ഥാനവിവരങ്ങൾക്കൊപ്പം താല്പര്യമുള്ള മേഖലയും രേഖപ്പെടുത്താം.
വ്യാവസായിക, കൃഷി ആവശ്യങ്ങള്‍ക്ക് വാടകക്കോ പാട്ടത്തിനോ നല്കാന് സ്വന്തമായി സ്ഥലം, കെട്ടിടം എന്നിവയുള്ളവര്‍ക്ക് ആ വിവരവും നല്‍കാം. ഇത് സംരംഭകരാകാന്‍ മുന്നോട്ടുവരുന്നവര്‍ക്ക് സഹായകമാകും. നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏതെങ്കിലും സംരംഭത്തില്‍ പങ്കാളിയാകാന്‍ താല്പര്യമുണ്ടെങ്കിലും നൂതനാശയമുണ്ടെങ്കിലും പോര്‍ട്ടല്‍ വഴി അറിയിക്കാം. ലഭ്യമാകുന്ന വിവരങ്ങള്‍ പ്രയോജനപ്പെടുത്തി ഓരോരുത്തര്‍ക്കും ആവശ്യമായ സഹായം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.