കലാപത്തിന് കാരണം സർക്കാറെന്ന് എൻ.എസ്.എസ്
text_fieldsതിരുവനന്തപുരം: ഹർത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി വീണ്ടും എൻ.എ സ്.എസ്. സംസ്ഥാനത്ത് നിലവിലുള്ള കലാപത്തിന് കാരണം സർക്കാറാണെന്ന് എൻ.എസ്.എസ് കുറ്റപ്പെടുത്തി. ജനങ്ങൾ നൽകി യ അധികാരംവെച്ച് പാർട്ടിനയം നടപ്പിലാക്കാനാണ് സർക്കാർ ശ്രമമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എൻ.എസ ്.എസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
നവോത്ഥാനത്തിെൻറ പേരിൽ സർക്കാർ നിരീശ്വരവാദം പ്രചരിപ്പിക്കുകയാണ്. വിശ്വാസം സംരക്ഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. സർക്കാർ പരാജയപ്പെടുേമ്പാൾ വിശ്വാസികൾ രംഗത്തിറങ്ങുന്നതിൽ തെറ്റില്ലെന്നും എൻ.എസ്.എസ് വ്യക്തമാക്കി. ഹൈന്ദവ ആചാര്യൻമാരെയും വിശ്വാസികളെയും വെല്ലുവിളിക്കുകയും പരിഹസിക്കുകയാണ് സർക്കാറെന്നും എൻ.എസ്.എസ് പറഞ്ഞു.
അതേസമയം, എൻ.എസ്.എസിന്‍റെ പ്രസ്താവനയെ വിമർശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രേൻ രംഗത്തെത്തി. എൻ.എസ്.എസ് നിലപാട് കലാപകാരികളെ സംരക്ഷിക്കുന്നതെന്ന് കടകംപള്ളി പറഞ്ഞു. സുകുമാരൻ നായരുടെ വാക്കുകൾ കലാപാഹ്വാനം പോലെയാണ്. അദ്ദേഹത്തിന്‍റെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നുെവന്നും കടകംപള്ളി വ്യക്തമാക്കി.
ശബരിമല വിഷയത്തിലെ എൻ.എസ്.എസ് നിലപാടിനെ വിമർശിച്ച് നേരത്തെ സി.പി.എം നേതാക്കൾ രംഗത്തെത്തിയിരുന്നു. വനിതാമതിലിൽ നിന്ന് എൻ.എസ്.എസ് വിട്ടുനിന്നതിനെയും വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.