Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവോത്ഥാനവും ശബരിമല...

നവോത്ഥാനവും ശബരിമല സ്​ത്രീ പ്രവേശനവുമായി എന്തു ബന്ധമെന്ന്​ സുകുമാരൻ നായർ

text_fields
bookmark_border
നവോത്ഥാനവും ശബരിമല സ്​ത്രീ പ്രവേശനവുമായി എന്തു ബന്ധമെന്ന്​ സുകുമാരൻ നായർ
cancel

കോട്ടയം: സർക്കാർ വിളിച്ചുചേർത്ത നവോത്ഥാന സംഘടന പ്രതിനിധി സമ്മേളനത്തിനെതിരെ രൂക്ഷവിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. നവോത്ഥാനവും ശബരിമല സ്​ത്രീ പ്രവേശനവുമായി എന്തു ബന്ധമാണുള്ളതെന്ന് അദ്ദേഹം വാർത്തക്കുറിപ്പിൽ ചോദിച്ചു.

അനാചാരങ്ങളും ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളുമാണ് നവോത്ഥാനപ്രവര്‍ത്തങ്ങളിലൂടെ നമ്മുടെ നാട്ടില്‍ പരിഹരിക്കപ്പെട്ടിട്ടുള്ളത്. ആചാരാനുഷ്ഠാനങ്ങളുടെയും ഈശ്വരവിശ്വാസത്തി​​​െൻറയും പ്രശ്‌നമാണ് ശബരിമലയിൽ നിലനിൽക്കുന്നത്​. നവോത്ഥാന പ്രവര്‍ത്തനങ്ങളുമായി അതിനു ഒരു ബന്ധവുമില്ല. ഈ വസ്തുത തിരിച്ചറിഞ്ഞ് കേസ് ഉദ്​ഭവിച്ചപ്പോള്‍തന്നെ ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തി വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. പകരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെപ്പോലും ബന്ദിയാക്കി നിര്‍ത്തി, ചോദിച്ചുവാങ്ങിയ ഈ വിധിയിലൂടെ നിരീശ്വരവാദം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തി​​​െൻറ ഭാഗമാണ് നവോത്ഥാനത്തി​​​െൻറ പേരിലുള്ള സംഗമം.

സര്‍ക്കാര്‍ എത്രതന്നെ ശ്രമിച്ചാലും ഈശ്വരവിശ്വാസികള്‍ക്കിടയില്‍ സവര്‍ണ-അവര്‍ണ ചേരിതിരിവോ ജാതിസ്പര്‍ധയോ സൃഷ്​ടിച്ച് ശബരിമല വിഷയത്തില്‍ രാഷ്​ട്രീയനേട്ടം ഉണ്ടാക്കാമെന്നു കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി. ഒരു ജനാധിപത്യ സര്‍ക്കാര്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത നടപടിയാണ് ഇത്​.

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് പ്രായപരിധി ഇല്ലാതാക്കിയുള്ള സുപ്രീംകോടതി ഭരണഘടനബെഞ്ചി​​​െൻറ വിധി എൻ.എസ്.എസ് അടക്കമുള്ള സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നടപ്പാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ നവോത്ഥാന മൂല്യസംരക്ഷണത്തിനായി ശനിയാഴ്ച സാമൂഹിക-സാമുദായിക സംഘടനകളുടെ യോഗം വിളിച്ചുചേർത്തത്. എൻ.എസ്.എസ് വിട്ടുനിന്ന യോഗത്തിൽ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യമുയർത്തി ജനുവരി ഒന്നിന് കാസർകോട്​ മുതൽ തിരുവനന്തപുരംവരെ വനിത മതിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentnsskerala newsmalayalam news
News Summary - NSS criticized government for conducted cast meeting -kerala news
Next Story