മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിക്കണം; എൻ.എസ്.എസ് ഉപഹരജി നൽകി
text_fieldsചങ്ങനാശ്ശേരി: മുന്നാക്കസമുദായപട്ടിക കാലവിളംബം കൂടാതെ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഹൈകോടതിയിൽ ഉപഹരജി നൽകി. സംസ്ഥാനത്ത് മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നടപ്പാക്കിയതിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു.
സംസ്ഥാനസർക്കാർ നിയമിച്ച മുന്നാക്കകമീഷൻ മുന്നാക്കസമുദായങ്ങളുടെ പട്ടിക ഉൾപ്പെടുന്ന റിപ്പോർട്ട് 2019ൽ സമർപ്പിക്കുകയും സർക്കാർ അംഗീകരിക്കുകയും ചെയ്തെങ്കിലും മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. ഇത് സാമ്പത്തികസംവരണത്തിെൻറ പ്രയോജനം മുന്നാക്ക വിഭാഗത്തിന് ലഭിക്കാതിരിക്കുന്നതിന് പ്രധാന കാരണമാണ്. മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിച്ചാൽ മാത്രമേ ഏതൊക്കെ സമുദായങ്ങൾക്ക് സംവരണ അർഹതയുെണ്ടന്ന് നിശ്ചയിക്കാൻ കഴിയൂ. സാമ്പത്തികസംവരണം ലഭിക്കുന്നതിനുവേണ്ടി റവന്യൂ അധികാരികൾ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്നതും ഈ കാരണത്താലാണ്. അതിന് പരിഹാരമായാണ് ഉപഹരജി നൽകിയതെന്നും ജി. സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.