കളി എൻ.എസ്.എസിനോട് വേണ്ട –സുകുമാരൻ നായർ
text_fieldsചങ്ങനാശ്ശേരി: വിശ്വാസ സംരക്ഷണ സമരം നടത്തിയ എൻ.എസ്.എസിെൻറ കരയോഗ മന്ദിരങ്ങൾ ആക്രമിക്കുന്നതിന് പിന്നിൽ ആരാണെന്ന് അറിയാമെന്നും കളി എൻ.എസ്.എസിനോട് വേണ്ടെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശബരിമലയിലെ വിശ്വാസങ്ങൾ സംരക്ഷിക്കാനാണ് എൻ.എസ്.എസ് സമാധാനപരമായി വിശ്വാസ സമരം നടത്തിയത്. എന്നാൽ, പലയിടത്തും കരയോഗ മന്ദിരങ്ങൾ ആക്രമിക്കപ്പെടുകയാണ്. എത് സാഹചര്യവും നേരിടാനുള്ള കരുത്ത് സമുദായ അംഗങ്ങൾക്കുണ്ട്.
ദേവസ്വം നിയമനങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം ഒരുവർഷമായി നിലനിൽക്കുന്നുണ്ട്. ഇതിന് പ്രത്യേക ചട്ടം ഉണ്ടാക്കിയെന്ന് സർക്കാർ പറയുന്നു. ഇപ്പോൾ 32 ശതമാനം സംവരണമുള്ള പട്ടികജാതി-വർഗ പിന്നാക്ക വിഭാഗങ്ങൾക്ക് 40 ശതമാനമായി ഉയര്‍ത്തിയിരിക്കുകയാണ്. ഇത് ദുരുദ്ദേശ്യത്തോടെയാണ്.
സംവരണത്തിെൻറ പേരിൽ ഹിന്ദുക്കള്‍ക്കിടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഹൈന്ദവർ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനിടെയാണ് സര്‍ക്കാറിെൻറ പ്രഖ്യാപനം. ദേവസ്വം നിയമനങ്ങളിലെ സംവരണം ഹൈന്ദവരെ മാത്രം സംബന്ധിക്കുന്ന വിഷയമാണ്. ഇതുസംബന്ധിച്ച് ചില ഭിന്നതകളുണ്ട്. എൻ.എസ്.എസിനെ സംബന്ധിച്ച് ദേവസ്വം നിയമനങ്ങളിലെ സംവരണം നടപ്പാക്കുന്നതിനേക്കാൾ പ്രധാനം ശബരിമലയിലെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്നതാണ്.
അതിനുവേണ്ടി നിയമപരമായ നടപടികളും വിശ്വാസികളോടൊപ്പം ചേർന്ന് സമാധാനപരമായ പ്രതിഷേധങ്ങളും തുടരും. അതിന് ജാതി-മത-സമുദായഭേദങ്ങളില്ല, പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല- സുകുമാരൻ നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.