എല്ലാം വരുന്നത് ഹിന്ദുവിെൻറ പുറത്തേക്ക് -ജി. സുകുമാരൻ നായർ
text_fieldsപാലക്കാട്: കേന്ദ്രസർക്കാറിനോടും സംസ്ഥാന സർക്കാറിനോടും എൻ.എസ്.എസിന് വിരോധമില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പാലക്കാട്ട് എൻ.എസ്.എസ് താലൂക്ക് യൂനിയന്റെ നവീകരിച്ച ആസ്ഥാനമന്ദിരത്തിൽ മന്നത്ത് പത്മനാഭന്റെ വെങ്കലപ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ ആദ്യം രംഗത്തുവന്നത് എൻ.എസ്.എസായിരുന്നു.
കത്തിയും കുന്തവും കൊണ്ടല്ല, അതിലും മൂർച്ചയുള്ള അയ്യപ്പന്റെ നാമജപവുമായാണ് ആ വിഷയത്തെ എതിർത്തത്. എവിടെയോ നിന്നുള്ള സ്ത്രീകളെ ശബരിമലയിൽ കയറ്റാൻ ശ്രമിച്ചപ്പോൾ നമ്മൾ അവിടെ പോയി എതിർത്തു. സ്ത്രീകൾ കയറിയതിൽ ഇതുവരെ കേസെടുത്തോ? എല്ലാം വരുന്നത് ഹിന്ദുവിന്റെ പുറത്തേക്കാണ്. മറ്റു സമുദായങ്ങൾക്ക് ഒരു പ്രശ്നവും വരുന്നില്ല - അദ്ദേഹം പറഞ്ഞു.
മിത്ത് പ്രസ്താവനയിലൂടെ ഗണപതി ഭഗവാനെ ആക്ഷേപിച്ചത് ഒരു മുസ്‍ലിം മന്ത്രിയാണെന്ന കാര്യം ഓർക്കണം. ഇത് വിവാദമായപ്പോൾ അദ്ദേഹത്തിന് കാര്യം മനസ്സിലായി. തിരുത്തി. അതുതന്നെയാണ് എൻ.എസ്.എസിന് വേണ്ടത്. ജാതി അടിസ്ഥാനത്തിൽ സെൻസസ് എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇന്ത്യയിൽ ഒരു വിഭാഗവും അതിനെ എതിർത്തില്ല. എൻ.എസ്.എസ് മാത്രമാണ് എതിർത്തത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടോ മതസമുദായങ്ങളോടോ മറ്റു വിഭാഗങ്ങളോടോ എൻ.എസ്.എസിന് എതിർപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.
യൂനിയൻ പ്രസിഡന്റ് കെ.കെ. മേനോൻ അധ്യക്ഷത വഹിച്ചു. പി. നാരായണൻ, വി.വി. ശശിധരൻ, ശശികുമാർ കല്ലടിക്കോട്, കെ. സനൽകുമാർ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി എൻ. കൃഷ്ണകുമാർ സ്വാഗതവും വനിത യൂനിയൻ പ്രസിഡന്റ് ബേബി ശ്രീകല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.