Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2019 6:01 PMUpdated On
date_range 24 March 2019 6:01 PMയു.ഡി.എഫ്, ബി.ജെ.പി അനുകൂല നിലപാട് സ്വീകരില്ലെന്ന്; എൻ.എസ്.എസ് യൂനിയൻ പിരിച്ചുവിട്ടു
text_fieldsbookmark_border
മാവേലിക്കര: യു.ഡി.എഫിനും ബി.ജെ.പിക്കും അനുകൂല നിലപാട് സ്വീകരിക്കണമെന്ന നേതൃത്വത്ത ിെൻറ നിർദേശം തള്ളിയ എൻ.എസ്.എസ് മാവേലിക്കര താലൂക്ക് യൂനിയൻ പിരിച്ചുവിട്ടു. തനിക്ക െതിരെ എൻ.എസ്.എസ് നേതൃത്വത്തിെൻറ ഭാഗത്തുനിന്ന് ഉണ്ടായത് പ്രതികാര നടപടിയാണെന്ന ് പിരിച്ചുവിടപ്പെട്ട കമ്മിറ്റിയുടെ പ്രസിഡൻറ് ടി.കെ. പ്രസാദ് പ്രസ്താവനയിൽ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി മാവേലിക്കര യൂനിയന്‍ ഓഫിസിൽ വോട്ട് അഭ്യര്‍ഥനയുമായി എത്തിയിരുന്നു. അദ്ദേഹെത്ത സ്വീകരിച്ചത് നേതൃത്വത്തിെൻറ എതിര്‍പ്പിന് കാരണമായി. ഇതാണ് താന്‍ ഉള്‍പ്പെടുന്ന മാവേലിക്കര എൻ.എസ്.എസ് യൂനിയന്‍ കമ്മിറ്റിയിലെ 14 അംഗങ്ങെളയും രാജിവെപ്പിച്ച് സ്ഥാനഭ്രഷ്ടരാക്കാന്‍ കാരണമായത്. കരയോഗ അംഗങ്ങളെ ഇടതുപക്ഷത്തിനെതിരായി അണിനിരത്തി വോട്ട് ഉറപ്പാക്കണമെന്നുള്ള നിർദേശം അപ്രായോഗികമാണെന്ന് നേതൃത്വത്തെ മുേമ്പ അറിയിച്ചിരുന്നു.
എല്ലാ കരയോഗം പ്രവര്‍ത്തകരുെടയും വീടുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായി ഇറങ്ങിപ്രവര്ത്തിക്കണമെന്നുള്ള നിർദേശവും നിരാകരിച്ചിരുന്നു. മതേതരത്വ സ്വഭാവം ഉള്‍ക്കൊള്ളുന്നതായിരിക്കണം എന്‍.എസ്.എസ് നയമെന്നും ഇതര ജാതി-മത വിഭാഗങ്ങള്‍ക്ക് ദോഷകരമായി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും എൻ.എസ്.എസിന് രാഷ്ട്രീയമില്ലെന്നും എല്ലാ രാഷ്ട്രീയപാര്‍ട്ടിയില്‍ ഉള്ളവര്‍ക്കും എൻ.എസ്.എസില്‍ അംഗങ്ങള്‍ ആകാമെന്നും അവര്‍ നായര്‍ സമുദായ അംഗങ്ങള്‍ ആകണമെന്ന് മാത്രമേ നിബന്ധനയുള്ളൂവെന്നും സമുദായാചാര്യന്‍ പറഞ്ഞിട്ടുള്ളതായും ഓര്‍മപ്പെടുത്തി.
ചില മണ്ഡലങ്ങളില്‍ ബി.ജെ.പിക്കും ചില മണ്ഡലങ്ങളില്‍ യു.ഡി.എഫിനും പിന്തുണ നല്‍കുകയെന്ന നേതൃത്വത്തിെൻറ ഇരട്ടത്താപ്പ് നയത്തിനെതിെര വിയോജനക്കുറിപ്പ് നല്കിയതും പുറത്താക്കപ്പെടുന്നതിന് മറ്റൊരു കാരണമായി. നേതൃത്വത്തിെൻറ ഇത്തരം ചെയ്തികള്‍ ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 35 വര്‍ഷമായി എൻ.എസ്.എസ് പ്രതിനിധിസഭ അംഗം, 30 വര്‍ഷമായി യൂനിയന്‍ കമ്മിറ്റി അംഗം, 14 വര്‍ഷമായി എൻ.എസ്.എസ് യൂനിയന്‍ വൈസ് പ്രസിഡൻറ്, ഒന്നേകാൽ വർഷമായി മാവേലിക്കര താലൂക്ക് യൂനിയന്‍ പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു അഭിഭാഷകനായ ടി.കെ. പ്രസാദ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story