ഖാദർ കമീഷൻ റിപ്പോർട്ട്: കെ.ഇ.ആർ ഭേദഗതിക്ക് സ്റ്റേയില്ല
text_fieldsകൊച്ചി: ഖാദർ കമീഷൻ റിപ്പോർട്ട് നടപ്പാക്കാൻ കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെ.ഇ.ആർ) കൊണ്ടുവന്ന ഭേദഗതി സ്റ്റേ ചെ യ്യണമെന്ന ആവശ്യം ഹൈകോടതി അനുവദിച്ചില്ല. ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നായർ സർവിസ് സൊസൈറ്റി (എൻ.എസ്.എസ ്) ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നൽകിയ ഹരജിയിലെ ഇടക്കാല ആവശ്യമാണ് കോടതി നിരസിച്ചത്. അതേസമയം, ഹരജിയിൽ സർക്കാറിെൻറ വിശദീകരണം തേടിയ കോടതി കേസ് 29ന് പരിഗണിക്കാൻ മാറ്റി.
പൊതു വിദ്യാഭ്യാസ മേഖലയിലെ സെക്കൻഡറി, ഹയർ സെക്കൻഡറി, വൊേക്കഷനൽ ഹയർ സെക്കൻഡറി ഏകീകരണത്തിന് െകാണ്ടുവരുന്ന കെ.ഇ.ആർ ഭേദഗതി ഭരണഘടന അവകാശങ്ങളുടെ ലംഘനവും 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. ഭേദഗതി റദ്ദാക്കി നിലവിലെ സംവിധാനം തുടരാൻ ഉത്തരവിടണമെന്നാണ് ഹരജിയിെല ആവശ്യം. വെള്ളിയാഴ്ച കേസ് പരിഗണിക്കവേ ഹരജി തീർപ്പാകുന്നത് വരെ ഭേദഗതി സ്റ്റേ ചെയ്യണമെന്ന് ഹരജിക്കാരെൻറ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.