ശബരിമല: ആരുമായും ചര്‍ച്ചക്കില്ല; കോടിയേരിയെ തള്ളി എൻ.എസ്.എസ്
text_fieldsചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ ആരുമായും ചര്‍ച്ചക്കില്ലെന്ന് എന്‍.എസ്.എസ് ജനറ ല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എൻ.എസ്.എസ് നിലപാടില്‍ ഉറച്ചുനിൽക്കും. തിരുത് തേണ്ടത് സര്‍ക്കാറാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
എസ്.എസ്.എസുമായി ചർച്ച ക്ക് തയാറാണെന്നും അങ്ങോട്ടുചെന്ന് ചർച്ച നടത്തുന്ന കാര്യത്തിൽ ദുരഭിമാനപ്രശ്ന ങ്ങെളാന്നുമില്ലെന്നും കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ് ണൻ വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായും സി.പി.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും നേരേത്ത ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തില്‍ അനുകൂല പ്രതികരണമല്ല ഇരുവരില്‍നിന്ന് ഉണ്ടായത്.
പിന്നീട് ഇതു സംബന്ധിച്ച് ഒരു ചര്‍ച്ചക്കോ കൂടിക്കാഴ്ചക്കോ എന്‍.എസ്.എസ് ശ്രമിച്ചിട്ടില്ല. ഇനി ആഗ്രഹവുമില്ല. അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. സുപ്രീംകോടതി മറ്റൊരു വിധി പുറപ്പെടുവിച്ചാല്‍ അത് നടപ്പാക്കുമെന്നത് ആരുടെയും ഔദാര്യമല്ല. വിധി അനുകൂലമായാലും പ്രതികൂലമായാലും എന്‍.എസ്.എസ് വിശ്വാസവിഷയത്തില്‍ എടുത്ത നിലപാടില്‍ ഉറച്ചുതന്നെ നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലപാട് ദൗർബല്യമായി കാണരുത് –കോടിയേരി
പത്തനംതിട്ട: സി.പി.എമ്മിന് എൻ.എസ്.എസുമായി ഒരു ശത്രുതയും ഇെല്ലന്നും അതുകൊണ്ടാണ് അവരുമായി ചർച്ചക്ക് തയാറാണെന്ന് പറഞ്ഞതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതല്ലാതെ പാർട്ടിയുടെയോ സർക്കാറിെൻറയോ ദൗർബല്യമായി ഇതിനെ കാണേണ്ടതില്ല. എൽ.ഡി.എഫുമായി ഇടഞ്ഞുനിൽക്കുന്ന ഏത് സംഘടനയുമായും ചർച്ച നടത്താൻ തയാറാണ്. തുറന്ന സമീപനമാണ് തങ്ങൾക്കുള്ളത്. തെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് നിലപാട് പ്രതിഫലിക്കില്ല. സർക്കാർ ക്ഷണിച്ചിട്ടും ചർച്ചക്ക് തയാറല്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാനില്ല. കോടതി മറിച്ചൊരു വിധി പറഞ്ഞാൽ അതു നടപ്പാക്കുന്നത് ആരുടെയും ഒൗദാര്യമല്ലെന്ന എൻ.എസ്.എസിെൻറ പ്രസ്താവന ഭരണഘടന വിരുദ്ധമാണ്. ശബരിമലയിൽ സുപ്രീംകോടതി വിധിയാണ് സർക്കാർ നടപ്പാക്കിയത്.
വിധിയോടുള്ള എതിർപ്പ് സർക്കാറിനോട് കാണിച്ചിട്ട് കാര്യമില്ല. വിഷയത്തിൽ നാമജപ ഘോഷയാത്ര നടത്തി ഇടതുപക്ഷത്തിെനതിരെ ആളെ സംഘടിപ്പിക്കാനുള്ള നീക്കം വിജയിച്ചില്ല. നാമജപം നടന്ന സ്ഥലങ്ങളിൽ എൽ.ഡി.എഫിെൻറ കേരളസംരക്ഷണ യാത്രയിലെ സ്ത്രീ പങ്കാളിത്തം അതിന് തെളിവാണ്. എൽ.ഡി.എഫിനെ സ്ത്രീകൾ അംഗീകരിക്കുന്നു എന്നതിന് തെളിവാണ് അതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.