എൻ.എസ്.എസ് മതേതരപ്രസ്ഥാനം –സുകുമാരൻ നായർ
text_fieldsഅടൂർ: മന്നത്ത് പദ്മനാഭെൻറ കാഴ്ചപ്പാടിൽ മതേതരപ്രസ്ഥാനമായാണ് എൻ.എസ്.എസ് പ്രവർത്തിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസ് രൂപം നൽകിയ ‘പദ്മ കഫേ’ ഹോട്ടലിെൻറ ആദ്യസംരംഭം അടൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പതിനാല് ചക്രത്തിൽ തുടങ്ങിയ നായർ സർവിസ് സൊസൈറ്റി ഇന്ന് കോടികളുടെ ആസ്തിയുള്ള പ്രസ്ഥാനമായി വളർന്നത് പ്രവർത്തനമികവുകൊണ്ടാണ്. ഒരു സമുദായത്തിെൻറ പ്രസ്ഥാനമല്ലിത്. സ്കൂൾ, കോളജ്, ആശുപത്രി തുടങ്ങിയ എൻ.എസ്.എസ് സ്ഥാപനങ്ങൾ ജാതി, മത, രാഷ്ട്രീയ വേർതിരിവില്ലാതെയാണ് നടത്തുന്നത്.
സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി മന്നം സോഷ്യൽ സർവിസ് സൊസൈറ്റിയുടെ കീഴിൽ സംസ്ഥാനത്ത് 18,700 സ്വയംസഹായ സംഘങ്ങൾ രൂപവത്കരിച്ചു. 2000 കോടിയാണ് ക്രയവിക്രയം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
3300 മുട്ടക്കോഴി വളർത്തൽ യൂനിറ്റുകളും 230 കാറ്ററിങ് യൂനിറ്റുകളും 73 ബ്യൂട്ടിപാർലറുകളും അഞ്ച് മിനി സൂപ്പർ മാർക്കറ്റുകളും 197 ടെയ്ലറിങ് യൂനിറ്റുകളും 14 ക്യാരിബാഗ് യൂനിറ്റുകളും 81 ആശ്രയ സെൻററുകളും സൊസൈറ്റിയുടെ കീഴിൽ സംസ്ഥാനത്തുണ്ട്.
ശുദ്ധമായ ഭക്ഷണം സൗമ്യമായി നൽകുക എന്ന ലക്ഷ്യമാണ് പദ്മ കഫേയിലൂടെ ഉദ്ദേശിക്കുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു. താലൂക്ക് യൂനിയൻ പ്രസിഡൻറ് കലഞ്ഞൂർ മധു അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.