‘ശരിദൂരം’ ആനുകൂല്യങ്ങൾക്ക് അല്ലെന്ന് എൻ.എസ്.എസ്
text_fieldsകോട്ടയം: ശരിദൂര നിലപാട് സാമൂഹിക നീതിക്കുവേണ്ടിയാണെന്നും സ്ഥാനമാനങ്ങൾക്കോ വഴ ിവിട്ടുള്ള ആനുകൂല്യങ്ങൾക്കോ വേണ്ടിയല്ലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സു കുമാരൻ നായർ. നേതൃത്വം പറയുന്നത് സമുദായാംഗങ്ങള്‍ പാലിക്കില്ലെന്ന് ചിലര്‍ പറയുന്ന ു. ഇത് സമുദായാംഗങ്ങള്‍ എക്കാലവും പുച്ഛിച്ചുതള്ളിയിട്ടുണ്ട്. ശരിദൂരത്തിന് മുഖ്യകാരണം വിശ്വാസം സംരക്ഷിക്കാത്തതാണ്.
വിശ്വാസ സംരക്ഷണത്തിെൻറ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിശ്വാസികൾക്ക് അനുകൂല നടപടി സ്വീകരിച്ചില്ലെന്നതുതന്നെയാണ് ശരിദൂരത്തിെൻറ പ്രധാന കാരണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാന സർക്കാർ ഈശ്വരവിശ്വാസം ഇല്ലാതാക്കാൻ വിശ്വാസികൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും എതിരായി നിലകൊള്ളുക മാത്രമല്ല, നവോത്ഥാനത്തിെൻറ പേരിൽ വിഭാഗീയത വളർത്തിയും ജാതി-മത ചിന്തകൾ ഉണർത്തിയും മുന്നാക്ക-പിന്നാക്ക ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിക്കുകയാണ്. ഒരു വിഭാഗത്തെ താലോലിക്കുകയും അവരെ പ്രീതിപ്പെടുത്താൻ മുന്നാക്കവിഭാഗത്തെ ബോധപൂർവം അവഗണിക്കുകയുമാണ് ചെയ്യുന്നത്.
മുന്നാക്ക വിഭാഗങ്ങൾക്കും അവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ലഭിച്ചുവന്ന ആനുകൂല്യങ്ങളെല്ലാം സർക്കാർ തടഞ്ഞിരിക്കുകയാണ്. ഇതിനൊന്നും മറുപടി പറയാതെയും പരിഹാരം ഉണ്ടാക്കാതെയും എൻ.എസ്.എസ് നിലപാടിനെ നിസ്സാരമാക്കി തള്ളിയാൽ ജനങ്ങൾ അതേപടി ഉൾക്കൊള്ളുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.