സാമ്പത്തിക സംവരണം: നന്ദി അറിയിച്ച് പ്രധാനമന്ത്രിക്ക് എൻ.എസ്.എസിെൻറ കത്ത്
text_fieldsകോട്ടയം: സാമ്പത്തിക സംവരണം നടപ്പാക്കിയതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന് ദ്ര മോദിക്ക് എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ കത്ത്. സമുദായത്തി െൻറ ദീര്‍ഘകാല ആവശ്യം അംഗീകരിച്ചതിനു നന്ദി അറിയിക്കുന്നുവെന്നും മോദിയുടെ നേതൃത് വത്തിന് എല്ലാ പ്രാര്‍ഥനകളുമുണ്ടെന്നും കത്തിലുണ്ട്. യു.പി.എ സര്‍ക്കാറിെൻറ കാലത്ത് സാ മ്പത്തിക സംവരണം പഠിക്കാന്‍ സമിതി രൂപവത്കരിച്ചെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയുണ്ടായില്ലെന്ന് കോണ്‍ഗ്രസിനെ കത്തില്‍ വിമർശിക്കുന്നുമുണ്ട്.
സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് മാറിവരുന്ന കേന്ദ്ര സർക്കാറുകൾക്ക് മുന്നിൽ നിവേദനം കൊടുക്കാറുള്ളതാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രതികരിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വന്നപ്പോഴും ഇക്കാര്യത്തിൽ നിവേദനം നൽകി. പിന്നീട് പലപ്രാവശ്യം ഇതേ നിവേദനം നൽകിയിരുന്നു. ഇതിൽ അനുകൂല നടപടി സ്വീകരിച്ചതിനാണ് പ്രധാനമന്ത്രിയെ നന്ദി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എൻ.എസ്.എസുമായി കൂടുതല്‍ അടുക്കാന്‍ വഴിതുറക്കുന്നതാണ് കത്തെന്ന് ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിൽ സാഹചര്യം അനുകൂലമാക്കാന്‍ കരുക്കള്‍ നീക്കുന്ന ബി.ജെ.പി, കത്തിനെ ഏറെ രാഷ്ട്രീയ പ്രധാന്യത്തോടെയാണ് കാണുന്നത്. അടുത്ത് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി മന്നം സമാധിയില്‍ എത്താനോ സുകുമാരന്‍ നായരുമായി കൂടിക്കാഴ്ചക്കോ ഉള്ള സാഹചര്യമുണ്ടാക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ട്.
സുപ്രീംകോടതിയെ സമീപിക്കുമെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ കേന്ദ്ര നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേന്ദ്ര സർക്കാർ തീരുമാനം ഏകപക്ഷീയമാണ്. ഭരണഘടനക്ക് പുറത്തുള്ള ഒരു സംവരണവും അനുവദിക്കിെല്ലന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നരേന്ദ്ര മോദി ബുദ്ധിപരമായ നീക്കം നടത്തിയപ്പോൾ മുസ്ലിം ലീഗല്ലാെത ഒരു പാർട്ടിയുടെയും നാവ് പൊങ്ങിയില്ല. സാമുദായിക സംവരണമാണ് പരമ്പരാഗതമായി എസ്.എൻ.ഡി.പി യോഗം വിശ്വസിക്കുന്നതും അംഗീകരിക്കുന്നതും.
സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനോട് യോഗത്തിന് യോജിപ്പില്ല. ഏകപക്ഷീയമായി സംവരണം നൽകാൻ തീരുമാനിച്ചത് അങ്ങേയറ്റം വഞ്ചനകരമാണ്. ഭരണഘടനക്ക് പുറത്തുള്ള ഒരു സംവരണവും അംഗീകരിക്കില്ല. അംബേദ്കർ എഴുതിെവച്ച ഭരണഘടനയുടെ ചട്ടക്കൂട്ടിൽനിന്നുകൊണ്ടുള്ള ഭേദഗതിയല്ലാതെ മറ്റൊരു ഭേദഗതിയും നടപ്പാക്കാൻ പാർലമെൻറിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.