Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല വിഷയത്തിൽ...

ശബരിമല വിഷയത്തിൽ യു.ഡി.എഫ് നിലപാട്​ തൃപ്തികരം - എൻ.എസ്​.എസ്​

text_fields
bookmark_border
ശബരിമല വിഷയത്തിൽ യു.ഡി.എഫ് നിലപാട്​ തൃപ്തികരം - എൻ.എസ്​.എസ്​
cancel

ചങ്ങനാശ്ശേരി: ശബരിമല വിഷയത്തിൽ യു.ഡി.എഫ് നിലപാട്​ തൃപ്തികരമാണെന്ന് എൻ.എസ്​.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വിശ്വാസ സംരക്ഷണത്തിനായി യു.ഡി.എഫ്​ സ്വീകരിച്ച നിലപാടുകൾ വ്യക്തമാക്കിയതിൽ സന്തോഷമുണ്ട്​. ഇക്കാര്യത്തിൽ എൻ.എസ്​.എസിന്​ രാഷ്​ട്രീയമില്ല. നിലപാട് ദുർവ്യാഖ്യാനം ചെയ്യാൻ അനുവദിക്കില്ലെന്നും പ്രസ്​താവനയിൽ പറഞ്ഞു.

വിശ്വാസസംരക്ഷണത്തിൽ എൻ.എസ്.എസ് എക്കാലവും വിശ്വാസികളോടൊപ്പമാണ്​. ഇക്കാര്യത്തിലെ നിലപാടുകളെ ദുർവ്യാഖ്യാനം ചെയ്ത്​ രാഷ്​ട്രീയമായി തങ്ങൾക്ക് അനുകൂലമാക്കാൻ പലരും ശ്രമിക്കുന്നുണ്ട്​. ഇത്​ അനുവദിക്കാനാവില്ല. വിശ്വാസസംരക്ഷണത്തിന് നിയമസഭയിൽ ബിൽ അവതരിപ്പിക്കാൻ എം. വിൻസൻറ്​ എം.എൽ.എ. അനുമതി തേടിയിരുന്നെങ്കിലും സ്പീക്കർ സർക്കാറിൽ കൂടിയാലോചന നടത്തി അവതരണാനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ്​ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്​തമാക്കിയത്​.

എൻ.കെ. പ്രേമചന്ദ്രൻ പാർലമെൻറിൽ ബിൽ കൊണ്ടുവരാൻ ശ്രമിച്ചപ്പോഴും അവതരണാനുമതി ലഭിച്ചില്ല. നിയമസഭയിൽ ബിൽ കൊണ്ടുവരാൻ വിൻസൻറ്​ വീണ്ടും ശ്രമിച്ചെങ്കിലും അവതരണാനുമതി ലഭിച്ചില്ലെന്നും ചെന്നിത്തല വിശദീകരിച്ചിട്ടുണ്ട്​. ഇത്തരത്തിൽ വിശ്വാസസംരക്ഷണത്തിനായി യു.ഡി.എഫ് സ്വീകരിച്ച നിലപാട് വ്യക്തമാക്കിയതിൽ സന്തോഷമുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nssSabarimala Newsudf
Next Story