സംസ്ഥാനത്ത് കന്നുകാലികളുടെ എണ്ണം കുറയുന്നു
text_fieldsതൊടുപുഴ: സംസ്ഥാനത്ത് കന്നുകാലികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ നാടൻ പശുക്ക ളിലെ നാടൻ ഇനങ്ങളുടെ വർധന നടപ്പാക്കുന്ന ഭ്രൂണമാറ്റ പദ്ധതി കെ.എൽ.ഡി (കേരള ലൈവ്സ്റ്റോക ്ക് ഡെവലപ്മെൻറ്) ബോർഡിെൻറ മാട്ടുപ്പെട്ടി ഫാമിൽ ആരംഭിക്കും. പദ്ധതിയുടെയും തീറ്റപ്പ ുൽ കൃഷി പരിശീലന പരിപാടിയുടെയും ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30ന് മാട്ടുപ്പെട്ടി ഫാം ഓഡിറ്റോറിയത്തിൽ മന്ത്രി കെ. രാജു നിർവഹിക്കുമെന്ന് െഡപ്യൂട്ടി ജനറൽ മാനേജർ ഡോ. ആർ. രാജീവ്, പേഴ്സനൽ മാനേജർ ഡി. ജയകുമാർ, െഡവലപ്മെൻറ് മാനേജർ ജൂഡി ജോർജ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എസ്. രാജേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. തീറ്റപ്പുൽകൃഷി പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജോയ്സ് ജോർജ് എം.പി നിർവഹിക്കും.
സംസ്ഥാനത്ത് 2003ൽ 21.22 ലക്ഷം കന്നുകാലികൾ ഉണ്ടായിരുന്നെങ്കിൽ 2012ലെ സെൻസസ് പ്രകാരം അത് 13.29 ലക്ഷമായി. ഇനിയും കുറവ് വരാനുള്ള സാധ്യതയുമുണ്ട്. പശുക്കളുടെ പ്രതിദിന ശരാശരി ഉൽപാദനം 10.21 ലിറ്ററാണ്. പശുക്കളുടെ എണ്ണം കുറയുന്നത് പാൽ ഉൽപാദനത്തെയും ബാധിക്കും. കറവപ്പശുക്കളുടെ എണ്ണം ആറുലക്ഷത്തിൽ താഴെയാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് പശുക്കളെ കൊണ്ടുവന്ന് മാത്രം ഈ കുറവ് പരിഹരിക്കാൻ കഴിയില്ലാത്തതിനാലാണ് പുതിയ പദ്ധതി തയാറാക്കിയത്. രാജ്യത്ത് അന്യംനിന്നുകൊണ്ടിരിക്കുന്ന നാടൻ ജനുസുകളുടെ കൂടുതൽ കുട്ടികളെ കുറഞ്ഞ സമയത്തിനുള്ളിൽ ഉൽപാദിപ്പിക്കുന്നതിന് ഭ്രൂണമാറ്റ സാങ്കേതികവിദ്യ പ്രയോഗിക്കുന്നതാണ് പദ്ധതി. രാജ്യത്ത് ആകെ 15 സ്ഥാപനങ്ങൾക്ക് ഇത് നടപ്പാക്കാൻ അനുമതിയും ഫണ്ടും ലഭിച്ചിട്ടുണ്ട്. കേരളത്തിൽ കെ.എൽ.ഡി ബോർഡിനാണ് ചുമതല. വെച്ചൂർ, സഹിവാൾ എന്നീ നാടൻ ഇനങ്ങളുടെ കുട്ടികളെ ഉൽപാദിപ്പിക്കാനാണ് പദ്ധതി. ഇതിനായി 2.48 കോടിയും ബോർഡിന് നൽകി. മൂന്ന് വർഷംകൊണ്ട് 20 വെച്ചൂർകുട്ടികളെയും 110 സഹിവാൾ കുട്ടികളെയും ഉൽപാദിപ്പിക്കും.
വെച്ചൂർ ജനുസിൽ ഭ്രൂണമാറ്റ പ്രക്രിയ പരീക്ഷണാടിസ്ഥാനത്തിൽ മാട്ടുപ്പെട്ടിയിൽ നടപ്പാക്കുകയും രണ്ടുകുട്ടികൾ ജനിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷീരകർഷകർ കൂടുതലുള്ള ജില്ലകളിൽ കുടുംബശ്രീ സഹായത്തോടെ ഒരു വർഷം 500 ഏക്കർ തീറ്റപ്പുൽ കൃഷി നടത്തുന്നതിന് ധനസഹായവും കൃഷിക്കാവശ്യമായ നടീൽ വസ്തുക്കളും പരിശീലനവുമാണ് ബോർഡ് നൽകുന്നത്. ഒരു ഏക്കർ കൃഷി ചെയ്യുന്നതിന് 16,000 രൂപയാണ് ധനസഹായമായി നൽകുന്നത്. ഇതോടൊപ്പം മൂവാറ്റുപുഴ റീജനൽ സെമൻ ബാങ്കിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചതിെൻറ സർട്ടിഫിക്കറ്റ് കൈമാറ്റവും ചടങ്ങിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.