സിനിമകളെയും വിധിന്യായങ്ങളെയും കാര്യമറിയാതെ വിമർശിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് ഹൈകോടതി
text_fieldsകൊച്ചി: 'ചുരുളി'യടക്കം സിനിമകളെയും വിധിന്യായങ്ങളെയും കാര്യമറിയാതെ വിമർശിക്കുന്നവരുടെ എണ്ണം വർധിക്കുകയാണെന്ന് ഹൈകോടതി.
സിനിമക്കെതിരെ അഭിപ്രായം പറയുന്നവരിലേറെയും അത് കാണാത്തവരാണ്. സിനിമയിലും വിധിന്യായത്തിലും എന്താണുള്ളതെന്ന് അറിയാതെയാണ് വിമർശനം. അസഭ്യപദങ്ങൾ നിയന്ത്രണമില്ലാതെ ഉപയോഗിച്ചിട്ടുള്ള ചുരുളി സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂരിലെ അഭിഭാഷക പെഗ്ഗി ഫെൻ നൽകിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ പരാമർശം. പ്രശസ്തിക്ക് വേണ്ടിയാണ് ഹരജി നൽകിയതെന്ന് കരുതുന്നതായി വിമർശിച്ച കോടതി, തുടർന്ന് വിധി പറയാൻ മാറ്റി.
ചുരുളി സിനിമയുടെ പ്രദർശനത്തിന് നിയമപരമായ പ്രശ്നമുണ്ടോയെന്നറിയിക്കാനും സിനിമ പരിശോധിച്ച് റിപ്പോർട്ട് തയാറാക്കാൻ മൂന്നംഗ സംഘത്തെ നിയോഗിക്കാനും ഡി.ജി.പി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതേതുടർന്ന് പരിശോധിച്ച് നിയമവിരുദ്ധമായി ചിത്രത്തിൽ ഒന്നുമില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകിയിരുന്നു.
മാത്രമല്ല, സിനിമക്കെതിരെ സെൻസർ ബോർഡ് ഉൾപ്പെടെയുള്ള വേദികളിൽ പരാതി നൽകാതെ ഹരജിക്കാരി നേരിട്ട് കോടതിയെ സമീപിച്ചതായി സർക്കാർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.