Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാട്ടാന കണക്കെടുപ്പ്​:...

കാട്ടാന കണക്കെടുപ്പ്​: എണ്ണം കുറഞ്ഞെന്ന് വനംവകുപ്പ്

text_fields
bookmark_border
കാട്ടാന കണക്കെടുപ്പ്​: എണ്ണം കുറഞ്ഞെന്ന് വനംവകുപ്പ്
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ 1793 കാ​ട്ടാ​ന​ക​ളു​ണ്ടെ​ന്ന് വ​നം​വ​കു​പ്പ്. മേ​യ് 23, 24, 25 തീ​യ​തി​ക​ളി​ലാ​ണ് കാ​ട്ടാ​ന​ക​ളു​ടെ ക​ണ​ക്കെ​ടു​ത്ത​ത്. 2023ലെ​ടു​ത്ത ക​ണ​ക്കെ​ടു​പ്പ് പ്ര​കാ​രം 1920 കാ​ട്ടാ​ന​ക​ളു​ണ്ടാ​യി​രു​ന്നെ​ന്നും ഇ​ത്ത​വ​ണ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യെ​ന്നും വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ 9622.708 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​ന​മേ​ഖ​ല​യി​ൽ ആ​ന​ക​ളു​ള്ള​താ​യി ക​ണ്ടെ​ത്തി​യ 3499.52 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ലെ നാ​ലു​മു​ത​ൽ 7.09 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​രെ​യു​ള്ള 608 സാ​മ്പി​ൾ ബ്ലോ​ക്കു​ക​ളാ​യി തി​രി​ച്ചാ​ണ് ക​ണ​ക്കെ​ടു​ത്ത​ത്. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​കം, ആ​ന്ധ്ര​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളും ഇ​തേ​ദി​വ​സം ക​ണ​ക്കെ​ടു​ത്തു. ബ്ലോ​ക്ക് കൗ​ണ്ട്, ഡം​ഗ് കൗ​ണ്ട്, ആ​ന​ക​ളെ കാ​ണാ​നി​ട​യു​ള്ള വാ​ട്ട​ർ​ഹോ​ൾ-​അ​രു​വി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഓ​പ​ൺ ഏ​രി​യ കൗ​ണ്ട് എ​ന്നീ രീ​തി​യി​ലാ​യി​രു​ന്നു സെ​ൻ​സ​സ്.

ബ്ലോ​ക്ക് കൗ​ണ്ടി​ൽ ഒ​റ്റ​യാ​ൻ ഉ​ൾ​പ്പെ​ടെ 384 ഗ്രൂ​പ്പു​ക​ളി​ലാ​യി 1073 ആ​ന​ക​ളെ​യാ​ണ് നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബാ​ക്കി​യു​ള്ള​വ ഡം​ഗ് കൗ​ണ്ട്, ഓ​പ​ൺ ഏ​രി​യ കൗ​ണ്ട് എ​ന്നീ രീ​തി​ക​ളി​ലൂ​ടെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

നേ​രി​ട്ടെ​ണ്ണി​യ​തി​ൽ 81 എ​ണ്ണ​ത്തി​നെ ത​രം​തി​രി​ക്കാ​നാ​യി​ട്ടി​ല്ല. ബാ​ക്കി​യു​ള്ള 992 ആ​ന​ക​ളി​ൽ മു​തി​ർ​ന്ന ആ​ന​ക​ൾ 61 ശ​ത​മാ​ന​വും അ​തി​ൽ താ​ഴെ​യു​ള്ള​വ 18 ശ​ത​മാ​ന​വും കു​ട്ടി​യാ​ന​ക​ൾ 20 ശ​ത​മാ​ന​വു​മു​ണ്ട്. എ​ണ്ണം കു​റ​യാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CensusWild Elephant
News Summary - number of wild elephant decreased
Next Story