ബിഷപ് ഫ്രാങ്കോ നിരന്തരം അപമാനിക്കുന്നു; വനിത കമീഷനുകൾക്ക് കന്യാസ്ത്രീയുടെ പരാതി
text_fieldsകോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയുമായി പീഡനത്തിനിരയായ കന്യാസ്ത്രീ. ഫ്രാങ്കോ മുളയ്ക്കല്‍ സാ മൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപമാനിക്കുന്നുവെന്ന് ഇവർ ദേശീയ-സംസ്ഥാന വനിത കമീഷനുകൾക്ക് പരാതി നല്‍കി. യുട്യ ൂബ് ചാനലിലൂടെ ഫ്രാങ്കോ മുളയ്ക്കലും അനുയായികളും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പീഡനത്തിനിര യായ തന്നെയും കേസിലെ സാക്ഷികളായ മറ്റ് കന്യാസ്ത്രീകളെയും സ്വാധീനിക്കാൻ ലക്ഷ്യമിട്ടാണിത്. ഫ്രാങ്കോക്കെതിരെ പരാതി നൽകിയതുമുതൽ പലരും ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
ക്രിസ്ത്യൻ ടൈം സെന്ന യുടൂബ് ചാനലിലൂടെയാണ് അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത്. ഈ ചാനൽ നടത്തുന്നത് ഫ്രാങ്കോയും കൂട്ടാളികളുമാണെന്ന് പരാതിയിൽ ആരോപിക്കുന്നു. തെന്നയും സാക്ഷികളെയും അപമാനിച്ചതിനും സ്വാധീനിച്ചതിനും നിലവ ിൽ എട്ട് കേസുണ്ട്. നേരേത്ത ഈ യുടൂബ് ചാനലിനെതിരെ നൽകിയ പരാതിയിൽ കുറവിലങ്ങാട് പൊലീസ് കേസെടുത്തിരുന്നു. എ ന്നിട്ടും അപമാനിക്കൽ തുടരുകയാണ്. സംേപ്രഷണം ചെയ്യുന്ന പല വിഡിയോകളിലും തെൻറയും കേസിലെ മറ്റ് സാക്ഷികളുടെ യും അന്വേഷണ ഉദ്യോഗസ്ഥരുടെയും ചിത്രങ്ങളുണ്ട്.
ഇരയെ തിരിച്ചറിയുന്ന രീതിയിലാണ് പല ദൃശ്യങ്ങളും. ഇത് മനഃപൂർവം അപമാനിക്കാൻ ലക്ഷ്യമിട്ടാണ്. ബിഷപ്പുതന്നെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുന്നുണ്ട്. ഇത്തരം വിഡിയോകൾ തുടർച്ചയായി സംപ്രേഷണം ചെയ്യുന്നത് ഭീഷണിപ്പെടുത്തുന്നതിനും സ്വാധീനിക്കാനും ലക്ഷ്യമിട്ടാണ്. ഇത് ജാമ്യവ്യസ്ഥയുടെ ലംഘനമാണ്. വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ അപകീർത്തിപ്പെടുത്തൽ തുടരുകയാണ്.
സ്ത്രീയെന്ന പരിഗണന നൽകാതെ നിരന്തരം അധിക്ഷേപിക്കുകയാണ്. ഇത് കടുത്ത മനുഷ്യാകാശ ലംഘനവും നീതി നിഷേധവുമാണ്. കമീഷൻ ഇടപെട്ട് നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഇരു കമീഷനുകൾക്കും പ്രത്യേകമായാണ് പരാതി. ദേശീയ മനുഷ്യാവകാശ കമീഷനും പരാതി നൽകിയിട്ടുണ്ട്. സമാന പരാതി പൊലീസിനും നൽകിയിരുന്നു.
ബിഷപ് ഫ്രാങ്കോക്ക് ജാമ്യം റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ്
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നെ കേസിൽ ജാമ്യത്തിലുള്ള ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് പൊലീസിെൻറ കാരണംകാണിക്കൽ നോട്ടീസ്. സമൂഹമാധ്യമങ്ങളിലൂെട അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന പീഡനത്തിനിരയായ കന്യാസ്ത്രീയുെട പരാതിയിലാണ് നടപടി. ജാമ്യം റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കിൽ കൈപ്പറ്റി ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് വൈക്കം എ.എസ്.പിയാണ് നോട്ടീസ് അയച്ചത്.
ബിഷപ്പും ഒപ്പംനിൽക്കുന്നവരും അപമാനിക്കാൻ ശ്രമിക്കുന്നുവെന്നുകാട്ടി പീഡനത്തിനിരയായ കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ നേരത്തേ പൊലീസ് കേസെടുത്തിരുന്നു. സമാന നടപടി തുടർന്നതോടെ വീണ്ടും പരാതി നൽകുകയായിരുന്നു. ഇതിലാണ് നോട്ടീസ്. യുട്യൂബ് വിഡിയോ ചാനല്‍ ഉപയോഗിച്ച് തന്നെയും സാക്ഷികളെയും അവഹേളിച്ചും ഭീഷണിമുഴക്കിയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പരാതി.
വിചാരണ ആരംഭിക്കാനിരിക്കെ, തെൻറ ചിത്രങ്ങളും മറ്റും പ്രസിദ്ധപ്പെടുത്തി മാനസികമായി ബുദ്ധിമുട്ടിക്കുന്നുവെന്നും തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ജാമ്യവ്യവസ്ഥകളുടെ ലംഘനമാണിതെന്നും പരാതിയിൽ പറഞ്ഞിരുന്നു. സാക്ഷികളെയും പരാതിക്കാരെയും ഉപദ്രവിക്കാന്‍ ശ്രമിക്കരുതെന്ന് ജാമ്യവ്യവസ്ഥയില്‍ പറഞ്ഞിരുന്നു. ഇതിെൻറ ലംഘനം നടന്നതായിട്ടാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ബിഷപ്പിെൻറ വിശദീകരണത്തിനുശേഷം ആവശ്യമെങ്കിൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുന്നത് പരിഗണിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
പീഡനക്കേസിനുപുറമേ, ഇരയെയും സാക്ഷികളെയും സ്വാധീനിക്കാൻ ശ്രമിച്ചതടക്കം എട്ടു കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുകളില്ലെല്ലാം അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. അതിനിടെ, കന്യാസ്ത്രീ നൽകിയ പരാതിയിൽ കേസെടുത്ത കുറവിലങ്ങാട് എസ്.ഐ മോഹൻദാസിനെ സ്ഥലംമാറ്റി. കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൈകാര്യം ചെയ്തിരുന്ന മോഹൻദാസിനെ കോട്ടയം ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. നേരത്തേ അേന്വഷണത്തിന് നേതൃത്വം നൽകിയിരുന്ന ഡിവൈ.എസ്.പിയെ സ്ഥലം മാറ്റിയിരുന്നു. പിന്നാലെ എസ്.ഐയെയും സ്ഥലംമാറ്റിയത് ദൂരൂഹമാണെന്ന് സാക്ഷിയായ സിസ്റ്റർ അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
ബിഷപ്പിെൻറ സമ്മർദമാണ് പിന്നിലെന്നും അവർ ആരോപിച്ചു. അതേസമയം, ഇത് സ്വാഭാവിക നടപടിയെന്നാണ് ജില്ല പൊലീസ് മേധാവിയുെട വിശദീകരണം.േകസിെൻറ വിചാരണ നടപടികളുടെ ഭാഗമായി നവംബർ 11ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിന് സമൻസ് നൽകിയിട്ടുണ്ട്. കോട്ടയം അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജലന്ധറിലെത്തി ഫ്രാങ്കോ മുളയ്ക്കലിന് കുറവിലങ്ങാട് പൊലീസ് നേരിട്ട് സമൻസ് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.