Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്രാങ്കോ...

ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്​ത്രീ പരാതിയുമായി സമീപിച്ചിരുന്നുവെന്ന്​ പാലാ ബിഷപ്പി​െൻറ മൊഴി

text_fields
bookmark_border
ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്​ത്രീ പരാതിയുമായി സമീപിച്ചിരുന്നുവെന്ന്​ പാലാ ബിഷപ്പി​െൻറ മൊഴി
cancel

കോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ പരാതിയുമായി കന്യാസ്​ത്രീ സമീപിച്ചിരുന്നുവെന്ന്​ പാലാ ബിഷപ്​ ജോസഫ് കല്ലറങ്ങാട്ടി​​​െൻറ മൊഴി. പീഡിപ്പിച്ചെന്ന്​ പറഞ്ഞതായി ഒാർമയില്ല. ബിഷപ്പില്‍നിന്ന് പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നു, ടെൻഷൻ ഏറെയു​െണ്ടന്ന്​ ​​എന്നൊക്കെ പറഞ്ഞതായി ബിഷപ്​  അന്വേഷണസംഘത്തെ അറിയിച്ചു. 

പരാതിയൊന്നും  എഴുതി നല്‍കിയിട്ടില്ല. വാക്കാൽ പറയുകയായിരുന്നു. നിസ്സഹായാവസ്ഥ താൻ അറിയിച്ചു. കർദിനാൾ അടക്കമുള്ള ഉന്നതർക്ക്​ പരാതി നൽകാനും നിർദേശിച്ചെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെ പാലാ ബിഷപ്സ്​ ഹൗസില്‍ എത്തിയാണ് മൊഴിയെടുത്തത്. കന്യാസ്ത്രീ നല്‍കിയ മൊഴിയുമായി ഒത്തുപോകുന്നതാണ് ബിഷപ്പി​​​െൻറ മൊഴിയെന്ന്​ അന്വേഷണ സംഘത്തലവൻ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു. 

പീഡനവിവരം കുറവിലങ്ങാട് പള്ളി വികാരിയെയും പാലാ രൂപത ബിഷപ്പിനെയും കർദിനാൾ മാർ ജോർജ്​ ആലഞ്ചേരിയെയും അറിയിച്ചിരുന്നുവെന്ന് കന്യാസ്ത്രീ പരാതിയില്‍ പറഞ്ഞിരുന്നു. ഇതില്‍ സ്ഥിരീകരണം വരുത്താനാണ് പൊലീസ് ഇരുവരുടെയും മൊഴിയെടുക്കുന്നത്.  കർദിനാളി​​​െൻറ മൊഴിയെടുക്കാനും സമയം ചോദിച്ചിട്ടുണ്ട്​. തിങ്കളാഴ്​ച മൊഴിയെടുക്കാനാകുമെന്നാണ്​  പ്രതീക്ഷിക്കുന്നത്​. ബിഷപ്പി​​​െൻറ ഭീഷണിയെത്തുടർന്ന്​ കന്യാസ്ത്രീകൾ ‘തിരുവസ്ത്രം’ ഉപേക്ഷി​െച്ചന്ന ആരോപണത്തിൽ തെളിവൊന്നും കിട്ടിയിട്ടില്ലെന്നും ഡിവൈ.എസ്.പി പറഞ്ഞു.  

ബിഷപ്പി​​​െൻറ ഭീഷണിയെത്തുടർന്ന്​ മഠത്തിൽനിന്ന്​ വിട്ടുപോയവരുടെയും പീഡനത്തിന്​ ഇരയായെന്ന്​ പരാതിയിൽ പറയുന്ന കാലത്ത്​ കന്യാസ്​ത്രീക്കൊപ്പം താമസിച്ചിരുന്നവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്​. എന്നാൽ, ഇവരു​െട മേൽവിലാസം  ക​െണ്ടത്താനായിട്ടില്ല. ജലന്ധറിലെ മഠത്തിലാണ്​ ഇവരുള്ളതെന്നാണ്​ ലഭിച്ചിരിക്കുന്ന വിവരം. ബിഷപ്പി​​​െൻറ മൊഴിയെടുക്കാൻ ജലന്ധറിൽ എത്തു​േമ്പാൾ ഇവരുടെ വിവരങ്ങൾകൂടി ശേഖരിക്കാനാണ്​ തീരുമാനം.ബുധനാഴ്​ചക്കുള്ളിൽ കേരളത്തിലെ  അന്വേഷണം പൂർത്തിയാകുമെന്നും ഇതിനുശേഷം ജലന്ധറിലേക്ക്​ പോകുമെന്നും കോട്ടയം ജില്ല പൊലീസ്​ മേധാവി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 

അതിനിടെ, ബിഷപ്പിനെ കൂടുതൽ പ്രതിരോധത്തിലാക്കി ജലന്ധർ രൂപതയിലെ  മുതിർന്ന ​ൈവദികനായ ഫാ. മാത്യു പാലച്ചുവട്​ രംഗത്തെത്തി. കന്യാസ്​ത്രീയു​െട പരാതിയിൽ കഴമ്പുണ്ടെന്ന്​ അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

 

ബിഷപ്​ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു, കത്ത്​ പുറത്ത്​
കോട്ടയം: ജലന്ധർ ബിഷപ്​ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന് കാട്ടി പരാതിക്കാരിയായ കന്യാസ്​ത്രീ മിഷനറീസ് ഓഫ് ജീസസ്​ മദർ ജനറാളിന്​ ​നൽകിയ കത്ത്​ പുറത്ത്​. ജൂൺ 23ന്​ നൽകിയ കത്തിലാണ്​ ബിഷപ്പിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്​. 2017 ജൂലൈയിൽ ബിഷപ്പി​​​െൻറ പീഡനം സംബന്ധിച്ച് കത്ത് നൽകിയിരുന്നെങ്കിലും  നടപടിയൊന്നുമുണ്ടായില്ല. അതിനാലാണ്​ താൻ വീണ്ടും കത്തെഴുതുന്നതെന്നും കന്യാസ്ത്രീ ഇതിൽ പറയുന്നു.

ബിഷപ്പിനെതിരെ പൊലീസി​െന സമീപിച്ച  കന്യാസ്​ത്രീ,  ​ ഇത്തരത്തിൽ ഒരു പരാതിയും നൽകിയിട്ടി​െല്ലന്ന്​ മദർ ജനറൽ സിസ്​റ്റർ റെജീന കടംത്തോട്ട്​ പറഞ്ഞിരുന്നു. പരാതിക്കാരിയുടെ കത്ത്​ പുറത്തുവന്നതോടെ മദർ ജനറാളി​​​െൻറ വാദം പൊളിയുകയാണ്​. ബിഷപ്പി​​​െൻറ ഭീഷണിക്കെതിരെ പ്രതികരിച്ച അഞ്ച് കന്യാസ്ത്രീകൾക്ക് സന്യാസിനി മഠം നീതി ഉറപ്പാക്കിയില്ലെന്നും മദർ ജനറാൾ ബിഷപ്പിനെ പിന്തുണച്ചെന്നും കത്തിൽ ആരോപിക്കുന്നു.

മഠത്തിലെ കന്യാസ്ത്രീകൾക്ക് അവരുടെ അവകാശങ്ങളും അന്തസ്സും ഉറപ്പാക്കണമായിരുന്നു. അത് നഷ്​ടപ്പെട്ടപ്പോഴാണ് പലരും മഠം ഉപേക്ഷിച്ചു പോയത്. ബിഷപ്പിനെയും മദർ ജനറാളിനെയും പ്രീതിപ്പെടുത്തുന്നവർക്കേ മഠത്തിൽ തുടരാനാവൂ​വെന്ന അവസ്ഥ വന്നിരിക്കുന്നു. അല്ലാത്തവർക്ക് മൂന്നാംകിട പരിഗണനയാണ്. നാല് കന്യാസ്ത്രീകൾക്ക് ബിഷപ്പിൽനിന്ന് കടുത്ത ഭീഷണിയും മോശം പെരുമാറ്റവും ഉണ്ടായെന്നും കത്തിൽ ആരോപിക്കുന്നു.


ബിഷപ്പിനെതിരായ പരാതി: കേരള പൊലീസ്​ ബന്ധപ്പെട്ടിട്ടില്ല -ജലന്ധർ സിറ്റി കമീഷണർ 
കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡനപരാതിയിൽ കേരള പൊലീസ് ബന്ധപ്പെട്ടിട്ടില്ലെന്ന് ജലന്ധര്‍ സിറ്റി പൊലീസ് കമീഷണർ പി.കെ. സിൻഹ. അവർ ​ബന്ധപ്പെട്ടാൽ എല്ലാസഹായവും ലഭ്യമാക്കുമെന്ന്​ ചാനൽ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കോട്ടയം ജില്ല പൊലീസ്​ മേധാവിയുമായി​ സംസാരിച്ചിരുന്നു. ആവശ്യപ്പെട്ടാൽ അന്വേഷണത്തിൽ ജലന്ധർ പൊലീസ്​ സേവനം നൽകും. കന്യാസ്​ത്രീ​ക്കെതിരെ ബിഷപ്​ പരാതി​ നൽകിയിട്ടുണ്ട്​. കന്യാസ്​ത്രീയുടെ സഹോദരൻ  ഭീഷണിപ്പെടുത്തുന്നുവെന്നും സുരക്ഷക്ക്​ ഭീഷണിയുണ്ടെന്നും ഉണ്ട്​​.​ പ്രാഥമിക അന്വേഷണത്തിൽ പരാതി ഗൗരവമുള്ളതായി കാണുന്നി​െല്ലന്നും കമീഷണർ അറിയിച്ചു.

അതേസമയം, ജലന്ധർ പൊലീസി​​​െൻറ അമിതാവേശത്തിൽ സംശയമുണ്ടെന്നും ഇ​േങ്ങാട്ട്​ വിളിച്ച്​ കാര്യങ്ങൾ അറിയാനുള്ള വ്യഗ്രതയിൽ വിയോജിപ്പുണ്ടെന്നും കോട്ടയം ജില്ല പൊലീസ്​ മേധാവി ഹരിശങ്കർ ‘മാധ്യമ’ത്തോട്​ പറഞ്ഞു. കന്യാസ്​ത്രീയുടെ പരാതിയിൽ, അന്വേഷണ പുരോഗതിയും ബിഷപ്പി​​​െൻറ പങ്കിനെക്കുറിച്ചുള്ള വിശദാംശങ്ങളുമാണ്​ കമീഷണർ ആരാഞ്ഞത്​. അന്വേഷണം നടക്കുകയാണെന്നും പൂർത്തിയാകാൻ സമയം വേണ്ടിവരുമെന്നും  വിശദാംശങ്ങൾ ഇ​പ്പോൾ പറയാനാവില്ലെന്നും അറിയിച്ചു.

കമീഷണറുടെ ഇടപെടലിൽ സം​ശയമുണ്ട്​. കേസി​​​െൻറ ഭാഗമായി ജലന്ധറിലേക്ക്​ കേരള പൊലീസ്​ വരു​േമ്പാൾ സഹായം നൽകിയാൽ മതിയെന്നും അറിയിച്ചിട്ടു​ണ്ട്​. അപ്പോൾ എ​െന്തങ്കിലും ക്രമസമാധാന പ്രശ്​നങ്ങൾ ഉണ്ടായാൽ സഹായം തേടും. ബിഷപ്പിൽനിന്ന്​ വിവരങ്ങൾ അറിയാനും  മൊഴിയെടുക്കാനും അടുത്തയാഴ്​ച പൊലീസ്​ സംഘം ജലന്ധറിലേക്ക്​ ​േപാകും. ഹരിശങ്കർ വ്യക്തമാക്കി.അടുത്ത ദിവസം കർദിനാൾ മാർ ആലഞ്ചേരിയുടെ മൊഴി രേഖപ്പെടുത്തും.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSexual Harassmentmalayalam newsJalandhar Bishop
News Summary - Nun give only Oral Complaint Against Jalandhar Bishop, Pala Bishop - Kerala News
Next Story