കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിന്റെ വിചാരണ അടുത്ത മാസം 16 മുതൽ
text_fields
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. കോട്ടയം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് പ്രസക്തഭാഗങ്ങൾ വായിച്ചുകേൾപ്പിച്ചത്. എന്നാൽ, കുറ്റം നിഷേധിച്ച ഫ്രാേങ്കാ മുളയ്ക്കൽ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് അറിയിച്ചു. തുടർന്ന് ഏഴ് വകുപ്പുകൾ പ്രകാരം വിചാരണ നേരിടണമെന്ന് നിർദേശിച്ച േകാടതി, കേസ് സെപ്റ്റംബർ 16ലേക്ക് മാറ്റി.
അന്യായമായി തടഞ്ഞുവെക്കൽ (ഒരു വർഷം കഠിന തടവും പിഴയും), അധികാര ദുർവിനിയോഗം നടത്തി ലൈംഗിക ദുരുപയോഗം (അഞ്ചു മുതൽ 10 വർഷം വരെ കഠിന തടവ്), പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം (പത്തുവർഷത്തിൽ കുറയാത്ത തടവുമുതൽ ജീവപര്യന്തം വരെ), ഭീഷണിപ്പെടുത്തൽ (ഏഴു വർഷം കഠിന തടവ്), പത്തു വർഷത്തിൽ കുറയാത്ത തടവും ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷയും ലഭിക്കാവുന്ന മേലധികാരം ഉപയോഗിച്ച് നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ചു തുടർച്ചയായി ബലാത്സംഗം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ (ഒരു വർഷം മുതൽ അഞ്ചു വർഷം വരെ തടവ്) എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 16ന് വീണ്ടും കേസ് പരിഗണിക്കുേമ്പാൾ മുഖ്യസാക്ഷിയായ പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ വിസ്തരിക്കും. ഇതിെൻറ തുടർച്ചയായി മറ്റ് സാക്ഷികളുടെ വിസ്താരവും നടക്കും.
നേരത്തേ വിചാരണക്കിടെ തുടർച്ചയായി ഹാജരാകാതിരുന്നതിനാൽ ജാമ്യം റദ്ദാക്കിയ കോടതി, ബിഷപ്പിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടിരുന്നു. എല്ലാ ഹിയറിങ്ങിലും ഹാജരാകണമെന്ന് നിർദേശിച്ച കോടതി, കുറ്റപത്രം വായിച്ചുകേൾക്കുന്ന വ്യാഴാഴ്ചവരെ കേരളം വിടരുതെന്ന നിബന്ധനയോടെ ജാമ്യവും അനുവദിച്ചിരുന്നു.
ഇതിനിടെ, സാക്ഷിമൊഴികളിൽ വൈരുധ്യമുണ്ടെന്നും തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടി കേസിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും തള്ളിയിരുന്നു. വിചാരണ നേരിടാനായിരുന്നു നിർദേശം.
സത്യം കോടതിയിൽ തെളിയിക്കപ്പെടട്ടെ –ഫ്രാങ്കോ
കോട്ടയം: ദൈവത്തിെൻറ മുന്നിലുള്ള സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടെയെന്ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. ഇതിന് പ്രാർഥിക്കുന്നതായും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുറ്റപത്രം വായിച്ചുകേൾക്കാനായി കോടതിയിലെത്തിയപ്പോഴായിരുന്നു പ്രതികരണം. വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് കോടതിയിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.